Thodupuzha

ബഫര്‍ സോണ്‍: സുപ്രീംകോടതി വിധിക്കെതിരെ ജനാധിപത്യ ലോയേഴ്‌സ് കോണ്‍ഗ്രസ്

 

തൊടുപുഴ: സംരക്ഷിത വനമേഖലകളുടെ അതിര്‍ത്തിക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയായി നിര്‍ബന്ധമായും വേണമെന്ന സുപ്രീംകോടതി വിധിക്കെതിരെ ജനാധിപത്യ ലോയേഴ്‌സ് കോണ്‍ഗ്രസ്. കേരളത്തില്‍ വന്യജീവിസങ്കേതം, ദേശീയോദ്യാനം എന്നിവയുടെ പദവിയുള്ള 24 ഇടങ്ങളാണുള്ളത്. ഇതില്‍ 16 ഇടത്ത് ചെറുപട്ടണങ്ങളോ വലിയ ജനവാസമേഖലയോ ഉണ്ട്.
സംരക്ഷിതവനങ്ങളും വിധിയുടെ പരിധിയില്‍ വരുമെന്ന് കണക്കാക്കിയാല്‍ ജനജീവിതം സ്തംഭിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. സംരക്ഷിത വന മേഖലയില്‍ ജീവിക്കുന്ന ആളുകള്‍ക്ക് ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട് സൗജന്യ നിയമ സഹായം നല്‍കുമെന്ന് കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം സംസ്ഥാന പ്രസിഡന്റ് അഡ്വ. വര്‍ഗീസ് മുളക്കല്‍, ജനറല്‍ സെക്രട്ടറി അഡ്വ.ഷാജി തെങ്ങുംപിളളില്‍ എന്നിവര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!