Thodupuzha

സി.എസ്.സി. ബാങ്ക് പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം: ബാങ്ക് ജീവനക്കാര്‍ പണിമുടക്കി

തൊടുപുഴ :  മൂന്നു ദിവസമായി പണിമുടക്കുന്ന സി.എസ്.ബി. ബാങ്ക് ജീവനക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബാങ്ക് ജീവനക്കാര്‍ സംസ്ഥാന വ്യാപകമായി പണിമുടക്കി. സി.എസ്.ബി. ബാങ്കില്‍ വ്യവസായ തല ഉഭയ കക്ഷി കരാര്‍ നടപ്പിലാക്കുക, ജീവനക്കാര്‍ക്കെതിരായുള്ള അന്യായമായ ശിക്ഷാ നടപടിക പിന്‍വലിക്കുക, ബാങ്കിന്റെ ജനകീയ പാരമ്പര്യം നിലനിര്‍ത്തുക, താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു പണിമുടക്ക്. ഇടുക്കി ജില്ലയില്‍ പണിമുടക്ക് പൂര്‍ണ്ണമായി. ജില്ലയിലെ സഹകരണ, ഗ്രാമീണ, കൊമേഴ്‌സ്യല്‍ ബാങ്കുകള്‍ അടഞ്ഞുകിടന്നു. പണിമുടക്കിയ ജീവനക്കാര്‍ പ്രകടനവും ധര്‍ണ്ണയും നടത്തി.

 

തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റ് പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം ഐ.എന്‍.റ്റി.യു.സി. ജില്ലാ കമ്മിറ്റി അംഗം കെ.പി.റോയി ഫ്‌ലാഗ് ഓഫ് ചെയ്തു. പ്രകടനത്തെ തുടര്‍ന്ന് തൊടുപുഴ സി.എസ്.ബി.ബാങ്കിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. സമരസഹായ സമിതി ചെയര്‍മാന്‍ സലീംകുമാര്‍ ആദ്ധ്യക്ഷത വഹിച്ച യോഗം തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ ശ്രീ. സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സമര സഹായസമിതിയുടെ ജനറല്‍ കണ്‍വീനര്‍ റ്റി.ആര്‍.സോമന്‍, ഐ.എന്‍.റ്റി.യു.സി. ജില്ലാ കമ്മിറ്റി അംഗം കെ.പി.റോയി, ജനാധിപത്യ കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി റോയി വാരികാട്ട്, എഫ്.എസ്.ഇ.റ്റി.ഒ. ജില്ലാ സെക്രട്ടറി മഹേഷ് സി.എസ്., സി.ഐ.റ്റി.യു. ജില്ലാ കമ്മിറ്റി അംഗം കെ.വി. ജോയി, കോണ്‍ഗ്രസ് എസ് നേതാവ് അനില്‍ രാഘവന്‍, കെ.റ്റി.യു.സി. നേതാവ് ഷംസുദീന്‍, വര്‍ക്കേഴ്‌സ് കോ ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ ജില്ലാ സെക്രട്ടറി സുരേഷ് കുമാര്‍, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡി. ബിനില്‍, എ.ഐ.വൈ.എഫ്. സംസ്ഥാന കൗണ്‍സില്‍ അംഗം വി.ആര്‍.പ്രമോദ്, പി.എം.നാരായണന്‍, ജസ്സില്‍ ജെ. വേളാച്ചേരി എന്നിവര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിനെ പ്രതിനിധീകരിച്ച് എസ്.അനില്‍കുമാര്‍ (എന്‍.സി.ബി.ഇ.) സനില്‍ ബാബു എന്‍ ( ബി.ഇ.എഫ്.ഐ) കുര്യാച്ചന്‍ മനയാനി (എ.ഐ.ബി.ഒ.സി.) എന്നിവര്‍ സംസാരിച്ചു. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ജില്ലാ കണ്‍വീനര്‍ നഹാസ്.പി.സലീം സ്വാഗതവും, എ.ഐ.ബി.ഇ.എ. ജില്ലാ ചെയര്‍മാന്‍ എബിന്‍ ജോസ് കൃതജ്ഞതയും രേഖപ്പെടുത്തി.

 

മൂന്നാറില്‍ നടന്ന ധര്‍ണ്ണ സി.ഐ.റ്റി.യു. ജില്ലാ കമ്മറ്റി അംഗം എം ലക്ഷ്മണന്‍ ഉത്ഘാടനം ചെയ്തു. എസ്. വിജയകുമാര്‍ (ഐ.എന്‍.റ്റി.യു.സി.) അദ്ധ്യക്ഷനായി. ബെഫി ജില്ലാ സെക്രട്ടറി സിജോ.എസ്സ് സ്വാഗതം ആശംസിച്ചു. ദേവികുളം മുന്‍ എം.എല്‍.എ. അ.ഗ മണി, ഇകഠഡ ഏരിയ സെക്രട്ടറി ഞ ഈശ്വരന്‍ , വ്യാപരി വ്യവസായ സമിതി പ്രസിഡന്റ് ജാഫര്‍ , ബെഫി സംസ്ഥാന കമ്മറ്റി അംഗം ദിവേഷ് പി ജോയി, ഏരിയ സെകട്ടറി റെജി.കെ.എം എന്നിവര്‍ സംസാരിച്ചു. ആശ എം. കൃതജ്ഞത രേഖപ്പെടുത്തി.

 

വണ്ണപ്പുറത്ത് ബെഫി ഏരിയാ സെക്രട്ടറി സിബി മാത്യു അധ്യക്ഷത വഹിച്ച യോഗം സിപിഐ എം വണ്ണപ്പുറം ലോക്കല്‍ സെക്രട്ടറി ഷിജോ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ എം കരിമണ്ണൂര്‍ ലോക്കല്‍ സെക്രട്ടറി നിഷാന്ത് യു.കെ.,

വ്യാപാര വ്യവസായ ഏകോപന സമിതി കരിമണ്ണൂര്‍ സെക്രട്ടറി അമ്പിളി രവികല

എന്നിവര്‍ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. അനൂപ് കൃതജ്ഞത രേഖപ്പെടുത്തി.

Related Articles

Back to top button
error: Content is protected !!