Thodupuzha

കാ​ൻ​സ​ർ രോ​ഗി​ക്ക് ഇ​ൻ​ഷു​റ​ൻ​സ് കമ്പ​നി ചി​കി​ത്സാ​ചെ​ല​വ് ന​ൽ​ക​ണം

തൊ​ടു​പു​ഴ: ചി​കി​ത്സാ​ചെ​ല​വ് നി​ഷേ​ധി​ച്ച കാ​ൻ​സ​ർ രോ​ഗി​ക്ക് ഇ​ൻ​ഷു​റ​ൻ​സ് ക​മ്പനി മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ഇ​ടു​ക്കി ഉ​പ​ഭോ​ക്തൃ ത​ർ​ക്ക​പ​രി​ഹാ​ര ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. കീ​രി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ഇ​ഞ്ച​ക്കാ​ട്ട് ആ​ർ. മോ​ഹ​ന​ന്‍റെ ഭാ​ര്യ​ക്ക് ന്യൂ ​ഇ​ന്ത്യ അ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യാ​ണ് ചി​കി​ത്സാ​ചെ​ല​വ് ന​ൽ​കേ​ണ്ട​ത്.  മോ​ഹ​ന​ൻ ന്യൂ ​ഇ​ന്ത്യ അ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യു​ടെ കു​ടും​ബാ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യി​ൽ അം​ഗ​മാ​യി​രു​ന്നു. എ​ന്നാ​ൽ, കാ​ൻ​സ​ർ രോ​ഗി​യാ​യ ഭാ​ര്യ​യു​ടെ ചി​കി​ത്സാ​ചെ​ല​വ് ല​ഭി​ക്കു​ന്ന​തി​നു​ള​ള അ​പേ​ക്ഷ ക​ന്പ​നി നി​രാ​ക​രി​ച്ച​തി​നെ​തി​രേ മോ​ഹ​ന​ൻ ഇ​ടു​ക്കി ഉ​പ​ഭോ​ക്തൃ ത​ർ​ക്ക പ​രി​ഹാ​ര ക​മ്മീ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച ക​മ്മീ​ഷ​ൻ പ​രാ​തി​ക്കാ​ര​ന് ഇ​ൻ​ഷു​റ​ൻ​സ് തു​ക ല​ഭി​ക്കാ​ൻ അ​ർ​ഹ​നാ​ണെ​ന്ന് ക​ണ്ടെ​ത്തി. നി​രാ​ക​രി​ച്ച തു​ക​യാ​യ 1,25,870 രൂ​പ അ​പേ​ക്ഷി​ച്ച ദി​വ​സം മു​ത​ലു​ള്ള പ​ലി​ശ സ​ഹി​ത​വും ന​ഷ്ട​പ​രി​ഹാ​ര​മാ​യി 30,000 രൂ​പ​യും വ്യ​വ​ഹാ​ര ചെ​ല​വി​ലേ​ക്കാ​യി 5,000 രൂ​പ​യും പ​രാ​തി​ക്കാ​ര​ന് ഇ​ൻ​ഷു​റ​ൻ​സ് ക​ന്പ​നി ന​ൽ​ക​ണ​മെ​ന്നാ​ണ് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ട​ത്.

Related Articles

Back to top button
error: Content is protected !!