Thodupuzha

തൊടുപുഴയിൽ വീണ്ടും കഞ്ചാവ് വേട്ട: രണ്ട് യുവാക്കൾ അറസ്റ്റിൽ

തൊടുപുഴ: തൊടുപുഴയിൽ വീണ്ടും കഞ്ചാവ് വേട്ട. രണ്ട് കേസുകളിൽ 18 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളെയാണ് എക്സൈസ് സ൦ഘ൦ അറസ്റ്റ് ചെയ്തത്. എക്സൈസ് ഇൻസ്പെക്ടർ ദിലീപിന്റെ നേതൃത്വത്തിൽ കാഞ്ഞിരം പാറ ഭാഗത്തു നടത്തിയ പരിശോധനയിൽ 8 ഗ്രാം കഞ്ചാവുമായി തൊടുപുഴ നെയ്യശ്ശേരി വില്ലേജിൽ പീടികപ്പറമ്പിൽ നവാസിന്റെ മകൻ മുഹമ്മദ് അസ്ലം, മുതലാക്കോടം ഭാഗത്തു നടത്തിയ പരിശോധനയിൽ 10 ഗ്രാം കഞ്ചാവുമായി തൊടുപുഴ കുമാരമംഗലം വില്ലേജിൽ നിരപ്പെൽ ജിജുവിന്റെ മകൻ ലിജോ ജിജു എന്നിവരാണ് അറസ്റ്റിലായത്. റെയ്ഡിൽ പിഒ മാരായ സാവിച്ചൻ മാത്യു, ദേവദാസ്, സിഇഒ മാരായ ദിലീപ്, ബാലു ബാബു, ഡ്രൈവർ അനീഷ് ജോൺ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!