ObitThodupuzha

റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് ചികിത്സയിലായിരുന്ന നാലര വയസുകാരൻ മരിച്ചു

തൊടുപുഴ: റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് ചികിത്സയിലായിരുന്ന നാലര വയസുകാരന്‍ മരിച്ചു. കുമാരമംഗലം നമ്പൂതിരിക്കുന്നേല്‍ അനീഷിന്റെയും വിദ്യയുടെയും ഇളയമകന്‍ ധ്യാനാണ് മരിച്ചത്. വിഷുദിനമായ 15ന് വൈകിട്ട് ആറരയോടെ കോതമംഗലം വെണ്ടുവഴിയില്‍ വിദ്യയുടെ അമ്മാവന്റെ വീടിന് മുന്നിലെ റോഡിലായിരുന്നു അപകടം. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടി റോഡിന് എതിര്‍വശത്ത് നിന്ന അമ്മയുടെ അടുത്തേക്ക് ഓടിയപ്പോള്‍ ഇതുവഴിയെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ബന്ധുക്കള്‍ ചേര്‍ന്ന് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആലുവ രാജഗിരി ആശുപത്രിയിലുമെത്തിച്ചു. ചികിത്സയിലിരിക്കെ ഇന്ന്‌ രാവിലെ 7.45ന് കുട്ടി മരിക്കുകയായിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം ഇന്നലെ വൈകിട്ട് കുമാരമംഗലത്തെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. കാര്‍ത്തിക് (എട്ട്) ഏക സഹോദരനാണ്. തൊടുപുഴ ടി.വി.എസ് ഷോറൂം സര്‍വീസിംഗ് സൂപ്പര്‍വൈസറാണ് പിതാവ് അനീഷ്. പുറപ്പുഴ കമലാഭവന്‍ കുടുംബാംഗമായ അമ്മ വിദ്യ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ അസിസ്റ്റന്റ്മാനേജരാണ്

Related Articles

Back to top button
error: Content is protected !!