Thodupuzha

കാറും ഗ്യാസ് കയറ്റിവന്ന മിനി വാനും കൂട്ടിയിടിച്ച് ഗർഭിണി ഉൾപ്പടെ 4 പേർക്ക് ​ഗുരുതര പരുക്ക്

തൊടുപുഴ: പാലാ തൊടുപുഴ ഹൈവേയിൽ കൊല്ലപ്പള്ളിക്ക് സമീപം കാറും ഗ്യാസ് കയറ്റിവന്ന മിനി വാനും കൂട്ടിയിടിച്ച് അപടകം. ഗ്യാസ് വണ്ടിയിൽ കാർ വന്നിടിക്കുകയായിരുന്നു. കാറിൽ സഞ്ചരിച്ച 3 യുവതികൾക്കും ഡ്രൈവറിനുമാണ് പരുക്കേറ്റത്. കാറിൽ യാത്രചെയ്തിരുന്ന മൂന്ന് യുവതികളെ പരിക്കുകളോടെ പ്രവിത്താനം എംകെഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവർക്ക് പ്രാഥമിക ശുശ്രൂഷ നൽകിയതിന് ശേഷം മാർ സ്ലീവാ മെഡിസിറ്റിയിലേക്ക് കൊണ്ടുപോയി. അകത്ത് കുടുങ്ങിപ്പോയ കാർ ഡ്രൈവറെ ഫയർഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തെടുത്തത്. യുവതികൾക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. ഇവരിലൊരാൾ ​ഗർഭിണിയാണെന്ന വാർത്തകളും പുറത്തു വരുന്നുണ്ട്.

 

Related Articles

Back to top button
error: Content is protected !!