Thodupuzha

കരാട്ടെ ബ്ലാക്ക് ബെല്‍റ്റ്  കോച്ചിങ് ആരംഭിച്ചു

 

തൊടുപുഴ : കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് കോച്ചിംഗ് ക്യാമ്പ് തൊടുപുഴ മുനിസിപ്പല്‍ ബില്‍ഡിംങ്ങില്‍ ആരംഭിച്ചു.. കരാട്ടെ സ്‌പോര്‍ട്‌സ് അക്കാഡമിയുടെ കീഴില്‍ ഉള്ള ഈ വര്‍ഷത്തെ കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് ഗ്രേഡിങ്ങിന് ഉള്ള കുട്ടികളുടെ ക്യാമ്പ് ആണ് ആരംഭിച്ചത്. അതോടൊപ്പം വെക്കേഷന്‍ ക്ലാസുകളും ആരംഭിച്ചു… തൊടുപുഴ, കരിമണ്ണൂര്‍, പന്നിമറ്റം, മൂവാറ്റുപുഴ എന്നി വിവധ ബ്രാഞ്ചുകളില്‍ നിന്നും 150 ഓളം കുട്ടികള്‍ ആണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, തൊടുപുഴ പോലീസ് സബ് ഇന്‍സ്പെക്ടര്‍ ജോബി എന്നിവര്‍ ചേര്‍ന്നു ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

Related Articles

Back to top button
error: Content is protected !!