IdukkiLocal Live

ഏലയ്ക്ക സ്റ്റോറില്‍ തീപിടുത്തം :അഞ്ചര ലക്ഷം രൂപയുടെ നാശനഷ്ടം

ഇടുക്കി :ഏലയ്ക്ക സ്റ്റോറിലുണ്ടായ തീപിടുത്തത്തില്‍ സ്റ്റോര്‍ പൂര്‍ണമായി കത്തി നശിച്ചു.ഇരുപതേക്കര്‍ നെല്ലിക്കാട് സ്വദേശി മൗണ്‍സ്പുരത്തില്‍ ഷാജഹാന്റെ സ്റ്റോറാണ് കത്തി നശിച്ചത്. തിങ്കളാഴ്ച രാത്രി 11 നാണ് സ്റ്റോറില്‍ തീപിടുത്തം ഉണ്ടായത്. തിങ്കളാഴ്ച്ച പകല്‍ ഏലക്ക ഉണക്കിയതിനുശേഷം നിര്‍ത്തിയിരുന്ന സ്റ്റോറില്‍ തീപ്പൊരിയില്‍ നിന്ന് തീ പടര്‍ന്നു പിടിച്ചതാണെന്നാണ് നിഗമനം. തീ കണ്ട് ഓടി കൂടിയ നാട്ടുകാര്‍ സ്റ്റോറിലുണ്ടായിരുന്ന ഏലയ്ക്ക നീക്കം ചെയ്തതിനാല്‍ വന്‍ നാശനഷ്ടം ഒഴിവായി. എന്നാല്‍ സ്റ്റോറിന് സമീപത്ത് ഉണ്ടായിരുന്ന നാലു ലോഡ് വിറക് പൂര്‍ണമായി കത്തി നശിച്ചു. അഞ്ചര ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കപ്പെടുന്നു. അടിമാലിയില്‍ നിന്നും, മൂന്നാറില്‍ നിന്നും അഗ്നിരക്ഷാസേന എത്തി തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും സ്റ്റോര്‍ പൂര്‍ണമായി കത്തി നശിച്ചിരുന്നു.

 

Related Articles

Back to top button
error: Content is protected !!