Thodupuzha

കരിയര്‍ ഗൈഡന്‍സ് ക്ലാസ്സുകള്‍ സംഘടിപ്പിക്കും

തൊടുപുഴ: കെ.എസ്.ടി.എ ജില്ലാ അക്കാദമിക് സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസ്സുകള്‍ സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് എ.പി.ജെ അബ്ദുള്‍കലാം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ചു. കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് ആര്‍. മനോജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യുട്ടിവംഗം എ.എം ഷാജഹാന്‍, അക്കാദമിക് സബ് കമ്മിറ്റി കണ്‍വീനര്‍ എം. തങ്കരാജ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി.ആര്‍ ജയകുമാര്‍, ഹെഡ്മിസ്ട്രസ് പി. സുഷമ എന്നിവര്‍ പ്രസംഗിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഉപരിപഠന- തൊഴില്‍ സാധ്യതകളെക്കുറിച്ച് ബാബു പള്ളിപ്പാട്ട് ക്ലാസ് എടുത്തു. വരും ദിവസങ്ങളില്‍ സബ് ജില്ലകളില്‍ അക്കാദമിക് സബ് കമമിറ്റികളുടെ നേതൃത്വത്തില്‍ ക്ലാസുകള്‍ സംഘടിപ്പിക്കും.

Related Articles

Back to top button
error: Content is protected !!