ChuttuvattomThodupuzha
തച്ചന്റെ വീട് സെന്റ് ജോസഫസ് കെയർ ഹോം ഉദ്ഘാടനം ബുധനാഴ്ച്ച
തൊടുപുഴ: സെന്റ് ഫിലിപ്പിനേരി സിസ്റ്റേഴ്സിന്റെ നേതൃത്വത്തിലുള്ള തച്ചന്റെ വീട് സെന്റ് ജോസഫസ് കെയർ ഹോം ഒക്ടോബർ 11ന് ഈസ്റ്റ് കലൂർ വാഴക്കാലായിൽ പ്രവർത്തനം ആരംഭിക്കും. രാവിലെ 11ന് കോതമംഗംലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ എന്നിവരുടെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും തുടർന്ന് വെഞ്ചരിപ്പും മന്ദിര ഉദ്ഘാടനവും നടത്തുമെന്ന് സെന്റ് ഫിലിപ്പിനേരി സന്യാസ സമൂഹം സുപ്പീരിയർ ജനറൽ സിസ്റ്റർ ലിസറ്റ അറിയിച്ചു. 60 വയസ്സു കഴിഞ്ഞ ദമ്പതികൾക്കും വ്യക്തികൾക്കും ശിഷ്ടകാല വാസഗ്രഹം ഇവിടെ ഒരുക്കിയിട്ടുണ്ട്.