ChuttuvattomThodupuzha

കേന്ദ്രസംസ്ഥാന ജീവനക്കാരുടെ കോണ്‍ഫെഡറേഷന്‍ സംയുക്ത ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി

തൊടുപുഴ : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദില്ലി മാര്‍ച്ചിന് മുന്നോടിയായി കേന്ദ്രസംസ്ഥാന ജീവനക്കാരുടെ കോണ്‍ഫെഡറേഷന്‍ സംയുക്ത ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി. ജില്ലാ കണ്‍വന്‍ഷന്‍ കെ.ജി.ഒ. എ ജനറല്‍ സെക്രട്ടറി എസ് .ആര്‍ മോഹനചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്‍മെന്റ് എംപ്ലോയിസ് ആന്റ് വര്‍ക്കേഴ്സ് ജില്ലാ സെക്രട്ടറി ടി .ഡി ജോസ് അധ്യക്ഷത വഹിച്ചു. എ ബി ലാല്‍കുമാര്‍, ടി എം ഹാജറ,ജയന്‍ പി വിജയന്‍,എം ആര്‍ രജനി, കെ .കെ പ്രസുഭകുമാര്‍, സീമ തങ്കച്ചി,ജി സുനില്‍,സി എസ് മഹേഷ്, എ.എം ഷാജഹാന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!