Thodupuzha

അദാനിക്കുള്ള കേന്ദ്രത്തിന്റെ  സാമ്പത്തിക പാക്കേജെന്ന്: ഐ.എന്‍.എല്‍

 

 

തൊടുപുഴ : ഗാര്‍ഹിക വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലണ്ടറിന് മോഡി സര്‍ക്കാര്‍ വില കൂട്ടിയത് പ്രധാനമന്ത്രിയുടെ ഉറ്റ തോഴനായ അദാനി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാനുള്ള സഹായധന പാക്കേജ് പദ്ധതിയാണെന്ന് ഐ.എന്‍.എല്‍. കുറ്റപ്പെടുത്തി. സാധാരണക്കാരനെ പകല്‍ വെളിച്ചത്തില്‍ പോക്കറ്റടിച്ചാണ് മോഡി സര്‍ക്കാര്‍ കോര്‍പറേറ്റുകളുമായുള്ള ചങ്ങാത്ത മുതലാളിത്തം നിലനിര്‍ത്തുന്നത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ലഭ്യമായിരുന്ന സബ്‌സിഡിയടക്കം നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടി തിരുത്താന്‍ ബഹുജനപ്രക്ഷോഭം അനിവാര്യമാണെന്നും സംസ്ഥാന സെക്രട്ടറി എം.എം. സുലൈമാന്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!