ChuttuvattomThodupuzha

ചെയര്‍മാന്റെ രാജി: യുഡിഎഫ് മുനിസിപ്പല്‍ മണ്ഡലം കമ്മിറ്റി ഉപരോധസമരം സംഘടിപ്പിച്ചു

തൊടുപുഴ : പിണറായി സർക്കാരിന്റെ അഴിമതിയുടെ പിന്തുടർച്ചയുടെ ഭാഗമാണ് എൽഡിഎഫ് നേതൃത്വത്തിൽ ഭരിക്കുന്ന തൊടുപുഴ നഗരസഭ. അതിന്റെ ഏജന്റ് ആയാണ് തൊടുപുഴ നഗരസഭ ചെയർമാനും ഭരണസമിതിയും പ്രവർത്തിക്കുന്നത്. തൊടുപുഴ നഗരസഭയിൽ നടക്കുന്ന അഴിമതിയുടെ പങ്ക് സിപിഎം നേതൃത്വം പറ്റുന്നത് കൊണ്ടാണ് അഴിമതി കേസിൽ വിജിലൻസ് രണ്ടാംപ്രതി ആക്കിയ നഗരസഭ ചെയർമാനെ രാജിവെപ്പിക്കാതെ സംരക്ഷിക്കുന്നത്. ചെയർമാന്റെ പേരിലുള്ള വിജിലൻസ് കേസ് സിപിഎമ്മിന്റെ ഭരണ സ്വാധീനം ഉപയോഗിച്ച് തേച്ചു മായ്ച്ചു കളയാൻ ശ്രമിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. ജോയി തോമസ് പ്രസ്താവിച്ചു.

തൊടുപുഴ നഗരസഭ ചെയർമാനെതിരെ യുഡിഎഫ് തൊടുപുഴ മുനിസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയുടെ മുന്നിൽ നടന്ന ഉപരോധസമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് മുനിസിപ്പൽ മണ്ഡലം ചെയർമാൻ എം.എ കരീം അധ്യക്ഷത വഹിച്ച യോഗത്തിൽ എ.എം ഹാരിദ്, എൻ.ഐ ബെന്നി, ഷിബിലി സാഹിബ്, ജോസ് അഗസ്റ്റിൻ, ടി.ജെ പീറ്റർ, കെ.ജി സജിമോൻ, കൃഷ്ണൻ കണിയാപുരം,ജോസഫ് ജോൺ, രാജേഷ് ബാബു, എം.എച്ച് സജീവ്, കെ.ദീപക്, സഫിയ ജബ്ബാർ, ഫിലിപ്പി ചേരിയിൽ, പി. കെ മൂസ, റോബിൻ മൈലാടി,പി.വി അച്ചാമ്മ, എസ്.ഷാജഹാൻ, കെ.എം ഷാജഹാൻ, കെ.എ ഷെഫീഖ്,റഷീദ് കപ്രറാട്ടിൽ,ടോമി പാലക്കൽ, തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!