Thodupuzha

ചാഴികാട്ട് – കാര്‍ക്കിനോസ്  കാന്‍സര്‍ സെന്റെര്‍ ഉല്‍ഘാടനം ചെയ്തു

 

 

 

തൊടുപുഴ: ഭാരതത്തെ സമ്പൂര്‍ണ കാന്‍സര്‍ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റലിന്റെ പിന്തുണയോടുകൂടി പ്രവര്‍ത്തിക്കുന്ന കാര്‍ക്കിനോസ് ഹെല്‍ത്ത് കെയറും, 89 വര്‍ഷമായി തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ചാഴികാട്ട് ആശുപത്രിയും ചേര്‍ന്ന് രൂപം കൊടുത്തിരിക്കുന്ന ചാഴികാട്ട് കാര്‍ക്കിനോസ് കാന്‍സര്‍ സെന്റര്‍ മന്ത്രി റോഷി അഗസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. 2021 ജൂലൈ മാസം ചാഴികാട്ട് ഹോസ്പിറ്റലില്‍ പ്രാഥമികമായി പ്രവര്‍ത്തനം ആരംഭിച്ച സെന്ററിന്റെ ഔദ്യോഗിക ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. പി.ജെ. ജോസഫ് എം.എല്‍.എ. കീമോതെറാപ്പി സെന്ററിന്റെ ഉദ്ഘാടനവും, എം.എം.മണി എം.എല്‍.എ. ഓങ്കോളജി സര്‍ജറി ഡിപ്പാര്‍ട്ട്മെന്റിന്റെ ഉദ്ഘാടനവും അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി ഏര്‍ളി ഡിറ്റക്ഷന്‍ സെന്ററിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. ഡോ. വിവേക് എസ്. (സെക്രട്ടറി, ഐ. എം. എ. തൊടുപുഴ), സ്റ്റീഫന്‍ ജോര്‍ജ് (എക്സ് എം.എല്‍.എ., ചെയര്‍മാന്‍, മൈനോറിട്ടി ഡവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍), ഡോ. മോനി എബ്രഹാം കുര്യാക്കോസ് (സി.ഇ.ഓ.ആന്‍ഡ് മെഡിക്കല്‍ ഡയറക്ടര്‍, കാര്‍ക്കിനോസ് ഹെല്‍ത്ത് കെയര്‍ കേരള) , ഡയറക്ടര്‍ ഡോ. കെ. രാമദാസ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. ടോമി മാത്യു, സി.ഇ.ഒ ഡോ: സ്റ്റീഫന്‍ ജോസഫ്., ജനറല്‍ മാനേജര്‍ തമ്പി എരുമേലിക്കര എന്നിവര്‍ പ്രസംഗിച്ചു. ചാഴികാട്ട് ആശുപത്രിയുടെ ചെയര്‍മാന്‍ ഡോ.ജോസഫ് സ്റ്റീഫന്‍ സ്വാഗതവും ഹോസ്പിറ്റല്‍ ജോയിന്റ് എം.ഡി. ഡോ. സി.എസ്. സ്റ്റീഫന്‍, നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!