ChuttuvattomThodupuzha

ചെറായിക്കല്‍ ശ്രീസുബ്രഹ്‌മണ്യസ്വാമി ഗുരുദേവക്ഷേത്രത്തില്‍ വിശ്വശാന്തിഹോമം നടത്തി

തൊടുപുഴ : ശ്രീനാരായണ ഗുരുദേവന്‍ രചിച്ച ഹോമമന്ത്രത്തിന്റെ 100ാം വാര്‍ഷികത്തോടനുബന്ധിച്ച് എസ്.എന്‍.ഡി.പി വൈദീക യോഗം തൊടുപുഴ യൂണിയന്റെ നേതൃത്വത്തില്‍ വിശ്വശാന്തിഹോമം നടത്തി. ഗുരുദേവമന്ത്രസ്വരങ്ങളാല്‍ നിറഞ്ഞ അന്തരീക്ഷത്തില്‍ നൂറ് കണക്കിന് വിശ്യാസികളെ സാക്ഷിനിര്‍ത്തിയാണ് ഹോമം നടന്നത്. ചെറായിക്കല്‍ ശ്രീസുബ്രഹ്‌മണ്യസ്വാമി ഗുരുദേവക്ഷേത്ര സന്നിധിയില്‍ നടന്ന വിശ്വശാന്തി ഹോമത്തില്‍ ചടങ്ങുകള്‍ക്ക് എസ്. എന്‍. ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതി നടേശന്‍ ഭദ്രദീപ പ്രകാശനം നിര്‍വ്വഹിച്ചു. തൊടുപുഴ യൂണിയന്‍ ചെയര്‍മാന്‍ എ.ജി. തങ്കപ്പന്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ കണ്‍വീനര്‍ വി.ബി. സുകുമാരന്‍ മുഖ്യസന്ദേശം നല്‍കി. വൈദീകയോഗം സംസ്ഥാന പ്രസിഡന്റ് വൈക്കം ബെന്നി ശാന്തികളുടെയും സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.എന്‍. രാമചന്ദ്രന്‍ ശാന്തികളുടെയും മുഖ്യകാര്‍മ്മികത്വത്തിലും പങ്കെടുത്തു. തൊടുപുഴ യൂണിയനിലെ 21 വൈദിക ശ്രേഷ്ഠര്‍ ഒരുമിച്ച് ഹോമമന്ത്രം ഉരുവിട്ട് ഹോമകുണ്ഡത്തില്‍ ഹോമദ്രവ്യങ്ങള്‍ സമര്‍പ്പിച്ചു. ശേഷം വിശ്വശാന്തിഹോമം വഴിപാടായി നടത്തുന്ന മുഴുവന്‍ ഭക്തര്‍ക്കും അവരവരുടെ നാമനക്ഷത്രത്തില്‍ അഗ്നിമന്ത്രം ചൊല്ലിച്ച് സമിത്തുകള്‍ ഹോമകുണ്ഡത്തില്‍ അര്‍പ്പിച്ച് പ്രസാദം നല്‍കി. യൂണിയന്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ കെ. കെ. മനോജ്, പി. ടി. ഷിബു, സന്തോഷ് ,സ്മിത ഉല്ലാസ്, എ. ബി. സന്തോഷ് ,വനിതാസംഘം , മാതൃസമിതി, യൂത്ത്മൂവ്മെന്റ് , രവിവാരപാഠശാല, പെന്‍ഷന്‍ അസോസിയേഷന്‍, എംപ്ളോയീസ് ഫോറം, ബാലജനയോഗം യൂണിയന്‍ ഭാരവാഹികളും വിവിധ ശാഖാഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!