Uncategorized
മുഖ്യമന്ത്രിയുടെ പരാമര്‍ശം മരംമുറിയില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം: പി.ജെ ജോസഫ്


തൊടുപുഴ: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് എതിരെയുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം മരംമുറിയില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫ് എം.എല്‍.എ പറഞ്ഞു. ആഴ്ചപതിപ്പില്‍ വന്ന പരാമര്‍ശത്തില്‍ മുഖ്യമന്ത്രി അത്രയ്ക്ക് ഗൗരവതരമായി പ്രതികരിക്കേണ്ടിയിരുന്നില്ലെന്നും അദ്ദേഹം തൊടുപുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
