ChuttuvattomThodupuzha

എസ്എസ്എല്‍സി പാസായ കുട്ടികള്‍ക്ക് എഴുത്തും വായനയും അറിയില്ല: മന്ത്രി സജി ചെറിയാന്‍

കൊച്ചി: സംസ്ഥാനത്ത് എസ്എസ്എല്‍സി പാസായ പല കുട്ടികള്‍ക്കും എഴുത്തും വായനയും അറിയില്ലെന്ന് മന്ത്രി സജി ചെറിയാന്‍. കുട്ടികള്‍ക്ക് പോത്തിനെയും പശുവിനെയും തിരിച്ചറിയാനാകാത്ത അവസ്ഥയായെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴയിലെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ബിരുദദാന ചടങ്ങില്‍ സംസാരിക്കവെയാണ് മന്ത്രി വിമര്‍ശനം ഉന്നയിച്ചത്. പണ്ടൊക്കെ എസ്എസ്എല്‍സി പാസാകാന്‍ 210 മാര്‍ക്ക് കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നു. ജയിച്ചവരില്‍ നല്ലൊരു ശതമാനത്തിനും എഴുതാനോ വായിക്കാനോ അറിയില്ല. പണ്ടൊക്കെ എസ്എസ്എല്‍സിക്ക് 210 മാര്‍ക്ക് കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നു.

ഇപ്പോള്‍ എല്ലാവരും ജയിക്കുകയാണ്. ആരെങ്കിലും എസ്എസ്എല്‍സി തോറ്റാല്‍ അത് സര്‍ക്കാരിന്റെ പരാജയമായി ചിത്രീകരിക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ സമരത്തിനിറങ്ങും. അതുകൊണ്ടുതന്നെ എല്ലാവരെയും ജയിപ്പിക്കുകയാണ് സര്‍ക്കാരിന് നല്ല കാര്യം. ഈ പ്രവണത നല്ലതല്ലെന്ന് പറഞ്ഞ വിദ്യാഭ്യാസ മന്ത്രി മാറ്റം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. പ്രകൃതിയോട് ഇണങ്ങിയുളള ജീവിതം കുറഞ്ഞതിനാല്‍ കുട്ടികള്‍ക്ക് പോത്തിനെയും പശുവിനെയും തിരിച്ചറിയാനാകാത്ത അവസ്ഥയായി. ഇപ്പോള്‍ തുടങ്ങിയാല്‍ പൂട്ടാത്ത സ്ഥാപനം മദ്യവില്‍പന ശാലയും ആശുപത്രിയുമാണ്. ഈ സ്ഥാപനങ്ങള്‍ നാള്‍ക്കുനാള്‍ പുരോഗമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!