Karimannur

ചി​ല​വ് ഓ​ലി​ക്കാ​മ​റ്റം വെ​ള്ളാ​ന്താ​നം​ആ​ർ​പ്പാ​മ​റ്റം റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും…

 

ക​രി​മ​ണ്ണൂ​ർ: ചി​ല​വ് ഓ​ലി​ക്കാ​മ​റ്റം വെ​ള്ളാ​ന്താ​നം​ആ​ർ​പ്പാ​മ​റ്റം റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. കോ​ണ്‍​ഗ്ര​സ് വെ​ള്ളാ​ന്താ​നം വാ​ർ​ഡ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ധ​ർ​ണ കെ​പി​സി​സി മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​യി കെ. ​പൗ​ലോ​സ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ത്യു കെ. ​ജോ​ണ്‍, ഡി​സി​സി മെം​ബ​ർ ജോ​ണ്‍​സ​ണ്‍ കു​ര്യ​ൻ, ടി.​കെ. നാ​സ​ർ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ.​എം. ദേ​വ​സ്യ, ഉ​ടു​ന്പ​ന്നൂ​ർ, ക​രി​മ​ണ്ണൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ മ​നോ​ജ് ത​ങ്ക​പ്പ​ൻ, ബേ​ബി തോ​മ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ജി​ജി സു​രേ​ന്ദ്ര​ൻ, നൈ​സി ഡെ​നി​ൽ, മു​ൻ വാ​ർ​ഡ് മെം​ബ​ർ ജോ​ണി മാ​ത്യു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ആ​ല​ക്കോ​ട്, ഉ​ടു​ന്പ​ന്നൂ​ർ, ക​രി​മ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​ക​ൾ, വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ത്തു​ന്ന നൂ​റു​ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ളാ​ണ് റോ​ഡ് ത​ക​ർ​ന്നു​കി​ട​ക്കു​ന്ന​തു​മൂ​ലം ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്.

Related Articles

Back to top button
error: Content is protected !!