Thodupuzha

ചീനിക്കുഴി സെന്റ് മേരീസ് പള്ളിയില്‍ തിരുനാള്‍ ആരംഭിച്ചു

ചീനിക്കുഴി: സെന്റ് മേരീസ് പള്ളിയില്‍ തിരുനാള്‍ ആരംഭിച്ചു.ഫൊറോന വികാരി റവ. ഡോ.സ്റ്റാന്‍ലി പുല്‍പ്രയില്‍ കൊടിയേറ്റ് നിര്‍വഹിച്ചു. തുടര്‍ന്ന് റവ.ഡോ.സ്റ്റാന്‍ലി പുല്‍പ്രയില്‍ വി. കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കി . ബുധനാഴ്ച വൈകുന്നേരം 4.45 നു ഫാ .പോള്‍ ആക്കപ്പടിക്കല്‍ വി. കുര്‍ബാന അര്‍പ്പിക്കും.ബ്രദര്‍ ഷാജി വൈക്കത്തുപറമ്പില്‍ സന്ദേശം നല്‍കും,തുടര്‍ന്ന് പ്രദക്ഷിണം,മേളപ്പെരുക്കം ,ചൈനീസ് വെടിക്കെട്ട് . വ്യാഴാഴ്ച രാവിലെ ഏഴിന് വി. കുര്‍ബാന ,10.15 നു ഫാ .വിനീത് മേയ്ക്കല്‍ വി. കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും.പ്രദക്ഷിണം ,സ്‌നേഹവിരുന്ന് എന്നിവയാണ് ആഘോഷ പരിപാടി കളെന്ന് വികാരി ഫാ.സെബാസ്റ്റ്യന്‍ പന്നാരക്കുന്നേല്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!