ChuttuvattomThodupuzha

ചിന്നസ്വപ്നങ്ങളുമായി വൃക്ക തകരാറിലായ ചിന്നപ്പദാസ് സുമനസുകളുടെ സഹായം തേടുന്നു

തൊടുപുഴ: സ്വന്തമായി ഒരു തുണ്ട് ഭൂമി, തലചായ്ക്കാന്‍ കൊച്ചുകൂര, പശുഫാം എന്നിങ്ങനെ കൊച്ചുകൊച്ചു സ്വപ്നങ്ങളാണ് ചിന്നപ്പദാസിനുള്ളത്. തൊടുപുഴ നഗരസഭ 21-ാം വാര്‍ഡില്‍ നേതാജി നഗറില്‍ മാളിയേക്കല്‍ ലൂര്‍ദിന്റെയും കണ്ണമ്മാളിന്റെയും മകനായ ചിന്നപ്പദാസ് ഗുരുതരമായ വൃക്കരോഗം പിടിപെട്ടു വാടക വീടിന്റെ ഒറ്റമുറിയില്‍ കഴിയുന്‌പോഴും പ്രതീക്ഷ കൈവെടിയുന്നില്ല. തൊടുപുഴ എപിജെ അബ്ദുള്‍കലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ചിന്നപ്പദാസിന് ജന്മനാ ഒരു വൃക്കയേ ഉണ്ടായിരുന്നുള്ളൂ. കോവിഡ് ബാധിതനായതോടെ ന്യൂമോണിയയും മറ്റു രോഗങ്ങളും പിടിപെട്ടതോടെ വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായി. വൃക്ക മാറ്റിവയ്ക്കാതെ മുന്നോട്ടുപോകാനാകാത്ത അവസ്ഥയിലാണ് ഈ വിദ്യാര്‍ഥി. ആഴ്ചയില്‍ മൂന്നുദിവസം ഡയാലിസിസ് നടത്തിയാണ് ഇപ്പോള്‍ ജീവന്‍ പിടിച്ചുനിര്‍ത്തുന്നത്. നേരത്തെ അച്ഛനോടൊപ്പം പശുവിന് പുല്ല് ചെത്താനും അതിനെ കുളിപ്പിക്കാനുമൊക്കെ ചിന്നപ്പദാസ് ഒപ്പമുണ്ടായിരുന്നു.
എന്നാല്‍ വൃക്ക തകരാറിലായതോടെ ഏകാന്തതയുടെ തുരുത്തില്‍ ഒറ്റമുറി വീട്ടില്‍ ഇനിയെന്ത് എന്ന ചോദ്യവുമായി ജീവിതം തള്ളിനീക്കുകയാണ് ഈ കുടുംബം. വൃക്കമാറ്റിവയ്ക്കാനുള്ള ഭാരിച്ച ചെലവ് താങ്ങാനാവാത്ത ഈ കുടുംബത്തിന് കാരുണ്യസ്പര്‍ശമായി അനേകര്‍ ഒത്തുചേരുന്‌പോള്‍ വീണ്ടും പ്രതീക്ഷയുടെ നുറുങ്ങുവെട്ടം ഈ കുടിലിനെ തേടിയെത്തുകയാണ്. നഗരസഭാ കൗണ്‍സിലര്‍ ലക്ഷ്മി കെ.സുദീപ് ചെയര്‍പേഴ്‌സണും കൗണ്‍സിലര്‍ സി.ജിതേഷ് കണ്‍വീനറുമായ ചികില്‍സാസഹായ നിധി രൂപീകരിച്ചാണ് വൃക്കി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി പണം സമാഹരിച്ചുവരുന്നത്. മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ ഷാഹുല്‍ ഹമീദ്, നഗരസഭ കൗണ്‍സിലര്‍ ശ്രീലക്ഷ്മി കെ.സുധീപ്, മാതാവ് കണ്ണമ്മാള്‍ എന്നിവരുടെ പേരില്‍ കാരിക്കോട് എസ്ബിഐ ശാഖയില്‍ ജോയിന്റ് അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. കണ്ണമ്മാള്‍ ലൂര്‍ദ്, എസ്ബിഐ കാരിക്കോട്, അക്കൗണ്ട് നമ്പര്‍: 40420766105, ഐഎഫ്എസ്സി കോഡ്: എസ്ബിഐ എന്‍-0070886. ഗൂഗിള്‍ പേ നമ്പര്‍: 7902681411.

Related Articles

Back to top button
error: Content is protected !!