Thodupuzha

ക്രിസ്മസ് ആഘോഷം നടത്തി 

 

മുതലക്കോടം: മുതലക്കോടം സെക്രട്ട് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂളില്‍ ക്രിസ്മസ് ആഘോഷം വിപുലമായ രീതിയില്‍ നടത്തി. അധ്യാപകരും കുട്ടികളും ചേര്‍ന്ന് മനോഹരമായ പുല്‍ക്കൂട് തയാറാക്കി. സ്‌കൂള്‍ മാനേജര്‍ റവ. ഡോ. ജോര്‍ജ് താനത്തുപറമ്പില്‍ േ്രകക്ക് മുറിച്ച് ക്രിസ്മസ് സന്ദേശം നല്‍കി. വാര്‍ഡ് കൗണ്‍സിലര്‍ ശ്രീഷഹന ജാഫര്‍, പി.ടി.എ പ്രസിഡന്റ് ജോയ് ആഗസ്തി, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ഡാന്റി ജോസഫ്, സീനിയര്‍ അസിസ്റ്റന്റ് സിസ്റ്റര്‍ സൗമ്യ മൈക്കിള്‍ എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ കാരോള്‍ ഗാനമത്സരവും, മംഗളവാര്‍ത്ത അവതരണവും, ക്രിസ്മസ് കരോള്‍ ഡാന്‍സും നടത്തി.

Related Articles

Back to top button
error: Content is protected !!