Thodupuzha

സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ആരംഭിച്ചു

ഉടുമ്പന്നൂര്‍ : പഞ്ചായത്തില്‍ കുടുംബശ്രീ ഹെല്‍പ്പ് ഡെസ്‌കിന്റെ ഭാഗമായി സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു.സംസ്ഥാന സര്‍ക്കാരിന്റെ ഒപ്പമുണ്ട് ഉറപ്പാണ് പദ്ധതിയുടെ ഭാഗമായാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാവിധ സര്‍ക്കാര്‍ സേവനങ്ങളും ഓണ്‍ലൈന്‍ അപേക്ഷകളും സബ്സിഡി നിരക്കില്‍ ഇവിടെ നിന്ന് ലഭ്യമാകും. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ ഈ പദ്ധതി വഴി കുടുംബശ്രീ അംഗങ്ങളായ രണ്ട് വനിതകള്‍ക്ക് സ്ഥിര വരുമാനമുള്ള ജോലിയും ഉറപ്പാക്കാനാകും. സെന്ററിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് നിര്‍വ്വഹിച്ചു. സി.ഡി. എസ് ചെയര്‍ പേഴ്സണ്‍ ഷീബ ഭാസ്‌ക്കരന്‍ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രന്‍ , വിവിധ സ്ഥിരം സമിതി അദ്ധ്യക്ഷമാരായ ബീന രവീന്ദ്രന്‍ , ശാന്തമ്മ ജോയി, സുലൈഷ സലിം തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!