Local LiveMuttom

മതില്‍ കെട്ടിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് സംഘര്‍ഷം

മുട്ടം : റോഡിലേക്ക് ഇറക്കി മതില്‍ കെട്ടിയത് ചോദ്യം ചെയ്തത് സംഘര്‍ഷത്തില്‍ കലാശിച്ചു. തിങ്കളാഴ്ച വൈകിട്ട് 4 ഓടെ മുട്ടം പി.സി.ടി കോളനിയില്‍ കപ്യാരിട്ടിയില്‍ വീട്ടില്‍ എല്‍ദോസ് മതില്‍ റോഡിലേക്ക് ഇറക്കി കെട്ടിയത് സമീപവാസിയായ വട്ടക്കുഴിയില്‍ ഷിബു, മോളി എന്നിവര്‍ ചോദ്യം ചെയ്തു. ഇത് വാക്കേറ്റത്തിലും സംഘര്‍ഷത്തിലും കലാശിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുകൂട്ടരും ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ഇരു കൂട്ടര്‍ക്കെതിരെയും പോലീസ് കേസെടുത്തു.

 

Related Articles

Back to top button
error: Content is protected !!