Thodupuzha

ടി.സി വാങ്ങാന്‍ എത്തിയ വിദ്യാര്‍ഥി നേതാക്കളെ മര്‍ദിച്ചതായി പരാതി

 

 

 

തൊടുപുഴ: ഡിഗ്രി പഠനം കഴിഞ്ഞ് ടി.സി വാങ്ങാന്‍ എത്തിയ കെ.എസ്.യു നേതാവിനെയും കെ.എസ്.സി നേതാവിനെയും ന്യൂമാന്‍ കോളജിനു മുന്നില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചിച്ചതായി പരാതി. ന്യൂമാന്‍ കോളജില്‍ നിന്ന് ടിസി വാങ്ങാന്‍ എത്തിയ കെ.എസ്.യു മുന്‍ യൂണിറ്റ് പ്രസിഡന്റും നിയോജകമണ്ഡലം സെക്രട്ടറിയുമായ ആല്‍ബര്‍ട്ട് കുന്നപ്പിള്ളി, ന്യൂമാന്‍ കോളജ് പിജി വിദ്യാര്‍ഥിയും കെ.എസ്.സി. ജില്ലാ സെക്രട്ടറിയുമായ ജോസഫ് മാത്യു എന്നിവരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ആക്രമിച്ച് പരുക്കേല്‍പിച്ചതായാണ് പരാതി. ഇരുവരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ നാലോടെ ന്യൂമാന്‍ കോളജിനു മുന്നിലായിരുന്നു സംഭവം. ഡിഗ്രി പഠനം കഴിഞ്ഞ് ടിസി വാങ്ങാന്‍ എത്തിയ ആല്‍ബര്‍ട്ടിനെയും കോളജിലെ വിദ്യാര്‍ഥിയായ ജോസഫ് മാത്യുവനെയും 15 അംഗ സംഘം കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.

Related Articles

Back to top button
error: Content is protected !!