Thodupuzha

തൊടുപുഴയുടെ സമഗ്രവികസനം:  കേരള കോണ്‍ഗ്രസ് (എം) നിവേദനം നല്‍കും

 

 

തൊടുപുഴ: തൊടുപുഴ നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനും പുരോഗതിക്കുമായി അടുത്ത സാമ്പത്തിക വര്‍ഷത്തിലെ ബജറ്റില്‍ ഉള്‍പ്പെടുത്തി വിവിധ പദ്ധതികള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍, ജില്ലയുടെ ചുമതലയുള്ള മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവര്‍ക്ക് നിവേദനം നല്‍കാന്‍ കേരള കോണ്‍ഗ്രസ് (എം) തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ഗ്രാമീണ റോഡുകള്‍ അടക്കമുള്ള പൊതുമരാമത്ത് റോഡുകള്‍ നവീകരിക്കുക, കാര്‍ഷിക മേഖല യുടെ വളര്‍ച്ചയ്ക്കായി തൊടുപുഴ കേന്ദ്രമായി കാര്‍ഷികോത്പന്ന സംസ്‌കരണ കേന്ദ്രം ആരംഭിക്കുക, പുതിയ ബൈപാസുകളുടെ നിര്‍മാണം, നിര്‍ദ്ദിഷ്ട സ്റ്റേഡിയം നിര്‍മാണം, മലങ്കര-തൊമ്മന്‍കുത്ത് ടൂറിസം സര്‍ക്യൂട്ട്, തുടങ്ങിയവ തൊടുപുഴയ്ക്ക് വേണ്ടിയും റബര്‍ വിലസ്ഥിരതാ ഫണ്ട് 200രൂപ ആക്കുക, കാര്‍ഷിക കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച് പലിശയിളവ് അനുവദിക്കുക, തുടങ്ങിയ പൊതുവായ ആവശ്യങ്ങളും വരുന്ന സംസ്ഥാന ബജറ്റിലൂടെ വകയിരുത്തി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം നല്‍കുന്നത് . പാര്‍ട്ടി നിയോജക മണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പ്രഫ. കെ.ഐ ആന്റണി, അഗസ്റ്റിന്‍ വട്ടക്കുന്നേല്‍, റെജി കുന്നംകോട്ട് ,ആമ്പല്‍ ജോര്‍ജ്, അപ്പച്ചന്‍ ഓലിക്കരോട്ട്, അഡ്വ. ബിനു തോട്ടുങ്കല്‍, മാത്യു വാരിക്കാട്ട്, ബെന്നി പ്ലാക്കൂട്ടം, ജോസ് കവിയില്‍, ജോയ് പാറത്തല, സാന്‍സന്‍ അക്കക്കാട്ട്, ഷീന്‍ വര്‍ഗീസ്, കുര്യാച്ചന്‍ പൊന്നാമറ്റം, ജോസ് കുന്നുംപുറം, ജോയി മേക്കുന്നേല്‍, എബ്രഹാം സൈമണ്‍ മുണ്ടുപുഴക്കല്‍ ,ജോസി വേളാച്ചേരി ,അംബിക ഗോപാലകൃഷ്ണന്‍, ലാലി ജോസി, സജി മൈലാടി ,ഷിജു പൊന്നാമറ്റം, ജോഷി കൊന്നയ്ക്കല്‍, ജോണ്‍സ് നന്ദളത്ത്, ജോസ് ഈറ്റക്കകുന്നേല്‍, തോമസ് മൈലാടൂര്‍, ജിബോയിച്ചന്‍ വടക്കന്‍, ജോജോ അറയ്ക്കക്കണ്ടം തോമസ് വെളിയത്തുമ്യാലില്‍ , റോയ് സണ്‍ കുഴിഞ്ഞാലില്‍, കെവിന്‍ ജോര്‍ജ് അറക്കല്‍, മനോജ് മാത്യു,പി.ജി.ജോയി, അബ്രഹാം അടപ്പൂര്‍,ജോജി പൊന്നിന്‍ പുരയിടം, സ്റ്റാന്‍ലി കീത്താപ്പിള്ളില്‍, റോയി ലുക്ക് പുത്തന്‍ കളം, മാത്യു പൊട്ടംപ്‌ളാക്കല്‍,ജിജി വാളിയംപ്ലായ്ക്കല്‍, സണ്ണി പിണക്കാട്ട് ശ്രീജിത്ത് ഒളിയറയ്ക്കല്‍, ജോസ് മാറാട്ടില്‍ അഡ്വ മധു നമ്പൂതിരി, ജോമി കുന്നപ്പിള്ളി,ഡെന്‍സില്‍ വെട്ടിക്കുഴി ചാലില്‍,ജെഫിന്‍ കൊടുവേലി, തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!