ChuttuvattomThodupuzha

കുടുംബസംഗമവും ഭക്ഷ്യസുരക്ഷാ ക്ലാസും നടത്തി

തൊടുപുഴ: കോലാനി സൗത്ത് റസിഡന്റ്സ് അസോസിയേഷന്‍ കുടുംബസംഗമവും ഭക്ഷ്യ സുരക്ഷാ ക്ലാസും നടത്തി. കോലാനിയില്‍ ചേര്‍ന്ന സംഗമം നഗരസഭാ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എ. കരീം ഉദ്ഘാടനം ചെയ്തു. എ.എന്‍. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. ”ഭക്ഷ്യസുരക്ഷയും ആരോഗ്യവും” എന്ന വിഷയത്തില്‍ റിട്ട. ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ജെ. ജോസഫ് ക്ലാസ് നയിച്ചു.
തൊടുപുഴ ഉപജില്ല കലോത്സവത്തില്‍ വിജയികളായ പവന്‍ പി.എസ്, കാര്‍ത്തിക് മനോജ്, ഗൗരി ജയേഷ്, എമിന്‍ സില്‍ജു, ദേവനന്ദ കെ. ദാസ്, ജയശങ്കര്‍ ജയേഷ് എന്നിവരെ അനുമോദിച്ചു. പി.എസ്. സുധീഷ്, എം.പി. ജോയി, ഡെയ്സി പുന്നൂസ്, സ്മിതലാല്‍, ശ്രേയ ബിജു എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!