KarimannorLocal Live

കരിമണ്ണൂരില്‍ നിക്ഷേപക ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

കരിമണ്ണൂര്‍ : കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നിക്ഷേപക ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ആര്‍ബിഐയുടെ ഡെപ്പോസിറ്റ് എഡ്യൂക്കേഷന്‍ ആന്റ് അവയര്‍നെസ്സ് ഫണ്ട് സ്‌കീം പ്രകാരം ഗ്രാമീണ മേഖലകളില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ നടത്തുന്ന ഡെപ്പോസിറ്റ് എഡ്യൂക്കേഷന്‍ ആന്റ് അവയര്‍നെസ് വര്‍ക്ക് ഷോപ്പ്, നിക്ഷേപക ബോധവല്‍ക്കരണ പരിപാടിയാണ് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ കരിമണ്ണൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ചത്‌.

സുരേഷ് എ.ആര്‍, ഫിനാന്‍ഷ്യല്‍ ലിറ്ററസി കൗണ്‍സിലര്‍ മഞ്ചിമ വിജയന്‍ എന്നിവര്‍ ക്ലാസ് എടുത്തു. ജില്ലാ മിഷന്‍ മൈക്രോ ഫിനാന്‍സ് പ്രോഗ്രാം മാനേജര്‍ സൂര്യ സി.എസ് ഡെപ്പോസിറ്റ് എഡ്യൂക്കേഷന്‍ ആന്റ് അവയര്‍നെസ് പ്രോഗ്രാമിനെ കുറിച്ച് വിശദീകരിച്ചു.കരിമണ്ണൂര്‍ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പുഷ്പ വിജയന്‍ പ്രസംഗിച്ചു. സിഡിഎസ് ചെയര്‍പേഴ്സണ്‍ മിനി ജെയ്സണ്‍, സിഡിഎസ് മെമ്പര്‍മാരായ ഡെയ്സി ജോണി, ആലീസ് ജോണ്‍, റജീന ഷാജി, ശോഭന രാമചന്ദ്രന്‍, സലോമി വര്‍ഗീസ്, മേരി വര്‍ഗീസ്, മിനി രാജു, ബോബി കൃഷ്ണ, ലറ്റീഷ്യ ജേക്കബ്, എഡിഎസ് സെക്രട്ടറി ലിസി മാത്യു, സിഡിഎസ് മെമ്പര്‍ സെക്രട്ടറി ജിഷ, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരായ രമ്യ രാജു, അജിമി ഷാഫി, ഷെറീന ഹമീദ്, സിഡിഎസ് അക്കൗണ്ടന്റ് മഞ്ചു ദേവസ്യ, 14-ാം വാര്‍ഡില്‍ നിന്നുമുള്ള അയല്‍ക്കൂട്ട പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!