ChuttuvattomThodupuzha

വിശ്വജ്യോതി കോളേജിൽ മാനേജ്മെന്റ് വിദ്യാർത്ഥികൾക്കായി മാധ്യമ ശിൽപ്പശാല സംഘടിപ്പിച്ചു

വാഴക്കുളം: വിശ്വജ്യോതി കോളേജിലെ മാനേജ്മെന്റ് വിഭാഗം വിദ്യാർത്ഥികൾക്കായി മാധ്യമ ശിൽപ്പശാല സംഘടിപ്പിച്ചു. കാർലോ ടിവിയിലെ പ്രഗൽഭരുടെ നേതൃത്വത്തിൽ “സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ചുള്ള ബ്രാൻഡിങ്ങും മാർക്കറ്റിങ്ങും” എന്ന വിഷയത്തിൽ കാർലോ ടിവി ഡയറക്ടർ ഫാ. ജെയിംസ് മുണ്ടോളിക്കൽ, വർഗീസ് ബെന്നി, ടോണിച്ചൻ മനയാനി എന്നിവരുടെ നേതൃത്വത്തിലാണ് ശിൽപ്പശാല നടത്തിയത്. പുതിയ തലമുറയുടെ താല്പര്യങ്ങൾക്കിണങ്ങുന്ന ബ്രാൻഡിംഗ്, മാർക്കറ്റിംഗ് സാങ്കേതിക വിദ്യകൾ വിദ്യാർത്ഥികളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ശിൽപ്പശാല സംഘടിപ്പിച്ചത്. കോളേജ് സ്കിൽ ഡെവലപ്പ്മെന്റ് കോർഡിനേറ്റർ ഫാ. മാത്യു പുത്തൻകുളം, മാനേജ്മെന്റ് വിഭാഗം ഉപമേധാവി സെബിൻ ജോസഫ്, മറ്റു അധ്യാപകർ, മാനേജ്മെന്റ് വിഭാഗം വിദ്യാർത്ഥികൾ എന്നിവർ ശിൽപ്പശാലയിൽ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!