Thodupuzha

കോണ്‍ഗ്രസ് (എസ്) ജില്ലാ നേതാക്കളടക്കം 50 പേര്‍ എന്‍.സി.പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും

തൊടുപുഴ: കോണ്‍ഗ്രസ് (എസ്) ജില്ലാ നേതാക്കളടക്കം 50 പേര്‍ എന്‍.സി.പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് റോഷന്‍ സര്‍ഗം, സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ വൈസ് പ്രസിഡന്റുമായ ഹരിനാരായണന്‍, കോണ്‍ഗ്രസ് (എസ്) ജില്ലാ കമ്മിറ്റി അംഗം സി.എം. ജോസ്, ബ്ലോക്ക് സെക്രട്ടറി ജെയ്സണ്‍ വലത്തില്‍, ജില്ലാ കമ്മിറ്റി അംഗം സി.എസ്. വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് എന്‍.സി.പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. തുടര്‍ഭരണം കിട്ടിയ ഇടതു പക്ഷ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ എന്‍.സി.പിയില്‍ നടക്കുന്നുണ്ട്. ബി.ജെ.പിയുടെയും യു.ഡി.എഫിന്റെയും ഇരട്ടത്താപ്പും വര്‍ഗീയ പ്രീണനവും ചെറുത്ത് തോല്‍പ്പിക്കാന്‍ നിലവില്‍ സംയുക്ത പ്രതിപക്ഷ മുന്നണി ചുമതലപ്പെടുത്തിയിരിക്കുന്നത് എന്‍.സി.പി ദേശീയ പ്രസിഡന്റ് ശരത് പവാറിനെയാണ്. കേരളത്തില്‍ പി.സി. ചാക്കോയുടെ നേതൃത്വത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്താന്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുമെന്നും ഇവര്‍ പറഞ്ഞു.

 

 

Related Articles

Back to top button
error: Content is protected !!