Thodupuzha

കോണ്‍ഗ്രസ് മുനിസിപ്പല്‍ പാര്‍ലമെന്ററി യോഗം

തൊടുപുഴ: മുനിസിപ്പല്‍ ഭരണം സി.പി.എം നിയന്ത്രണത്തിലായത്തോടെ നഗരം നരകതുല്യമായതായി ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് മുനിസിപ്പല്‍ പാര്‍ലമെന്ററി യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് മുനിസിപ്പല്‍ ഭരണം നിയന്ത്രിച്ചിരുന്നപ്പോള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 35വാര്‍ഡിലും 20ലക്ഷം രൂപയുടെ വികസന ഫണ്ട് ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കേവലം ആറു ലക്ഷം രൂപ മാത്രം ആണ് ഓരോ വാര്‍ഡിലേക്കും അനുവദിച്ചിരിക്കുന്നത്.
രണ്ടു വര്‍ഷം കൊണ്ട് തനത് വരുമാനവും പ്ലാന്‍ ഫണ്ടും കുത്തനെ കുറഞ്ഞത് ഭരണ നേതൃത്വത്തിന്റെ കെടുകാര്യസ്ഥത ആണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ഒരു വികസന പദ്ധതിയും നടപ്പാക്കാന്‍ സി.പി.എം ഭരണത്തിന് സാധിച്ചിട്ടില്ല. നിഷ്‌ക്രിയ മുനിസിപ്പല്‍ ഭരണത്തിനെതിരെ സമര പരിപാടികള്‍ക്ക് പാര്‍ലമെന്ററി പാര്‍ട്ടി രൂപം നല്‍കി. ഡി.സി.സി ജനറല്‍ സെക്രട്ടറി ചാര്‍ളി ആന്റണി, ബ്ലോക്ക് പ്രസിഡന്റ് ജാഫര്‍ ഖാന്‍ മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കെ. ദീപക് അധ്യക്ഷത വഹിച്ചു.
കൗണ്‍സിലര്‍മാരായ സനു കൃഷ്ണന്‍, ഷീജ ഷാഹുല്‍, നീനു പ്രശാന്ത്, രാജി അജേഷ്, നിസ സക്കീര്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!