ChuttuvattomThodupuzha

കലയന്താനി സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഭരണഘടന ദിനം ആചരിച്ചു

കലയന്താനി: സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ ഭരണഘടന ദിനം ആചരിച്ചു. ‘പ്രീ ആമ്പിള്‍ പ്രൈഡ്’ എന്ന പേരില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം വ്യക്തമായും മനോഹരമായും വിദ്യാലയത്തിന്റെ ഭിത്തിയില്‍ ആലേഖനം ചെയ്തത് പ്രിന്‍സിപ്പല്‍ ടോമി ഫിലിപ്പ്  അനാച്ഛാദനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ ഫാ. ആന്റണി പുലിമലയില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം കുട്ടികള്‍ക്കായി വിവരിച്ചു നല്‍കി. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ അനില്‍ എം. ജോര്‍ജ്, മുന്‍ പ്രോഗ്രാം ഓഫീസര്‍ മേരി എസ്, എന്‍. എസ്. എസ് അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസര്‍ ജൂഡിത്ത് ജോര്‍ജ്, സ്റ്റാഫ് സെക്രട്ടറി സെബിന്‍ കെ. അഫ്രേം, അധ്യാപകരായ നിക്‌സ് ജോസ്, ജോബിന്‍ ജോര്‍ജ്, സജി ജോസഫ്, ജോജോ ജോണ്‍, പ്രിന്‍സി ജോയ്, ലിനോമോള്‍ ജോസഫ്  തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Related Articles

Back to top button
error: Content is protected !!