ChuttuvattomThodupuzha

വിദ്യാർത്ഥികളായ ക്ഷീര കർഷകർക്ക് അടിയന്തര ധനസഹായം അനുവദിക്കണം:പി ജെ ജോസഫ് എംഎൽഎ

തൊടുപുഴ: വെള്ളിയാമറ്റത്ത് പശുക്കളെ നഷ്ടപെട്ട വിദ്യാർത്ഥികളായ ക്ഷീര കർഷകർക്ക് അടിയന്തര ധനസഹായം നൽകുവാൻ സംസ്ഥാന സർക്കാരും മിൽമയും തയാറാകണമെന്ന് പി ജെ ജോസഫ് എം എൽഎ ആവശ്യപ്പെട്ടു. ക്ഷീര വികസന വകുപ്പ് മന്ത്രി ചിഞ്ചുറാണിയുമായി ജോസഫ് സംസാരിക്കുകയും വിദ്യാർത്ഥികളുടെ വീട് സന്ദർശിക്കുകയും ചെയ്തു. ഈ കുടുംബത്തിന്റെ ഏക വരുമാനമാണ് നഷ്ടപ്പെട്ടത്. ഇവരെ സംരക്ഷിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ജോസഫ് മന്ത്രിയോട് ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് അംഗം എം ജെ ജേക്കബും അദ്ദേഹത്തോട് ഒപ്പമുണ്ടായിരുന്നു

Related Articles

Back to top button
error: Content is protected !!