ChuttuvattomThodupuzha

സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാറിന്റെ ഭാര്യ സിന്ദുവിന്റെ സംസ്‌കാരം നടത്തി

തൊടുപുഴ: സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാറിന്റെ ഭാര്യയും വഴിത്തല ഭാസ്‌കരന്റെ മകളുമായ സിന്ദുവിന്റെ സംസ്‌കാരം വീട്ടുവളപ്പില്‍ നടത്തി. സി.പി.ഐ കേന്ദ്ര എക്സിക്യുട്ടീവംഗം അഡ്വ. കെ. പ്രകാശ് ബാബു, മന്ത്രിമാരായ പി. പ്രസാദ്, റോഷി അഗസ്റ്റിന്‍, മുതിര്‍ന്ന സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ.കെ ശിവാരാമന്‍, സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവംഗം കെ.കെ അഷ്റഫ്, സി.പി.എം ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ്, കെ.കെ ജയചന്ദ്രന്‍,സി.പി.ഐ സംസ്ഥാന കൗണ്‍സിലംഗങ്ങളായ ജോസ് ഫിലിപ്പ്, ജയ മധു, അഡ്വ. വി.ബി ബിനു, കിസാന്‍സഭ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യൂ വര്‍ഗീസ്,കിസാന്‍സഭ ജില്ലാ പ്രസിഡന്റ് പി.കെ സദാശിവന്‍,സെക്രട്ടറി ടി.സി കുര്യന്‍, സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി കെ.എം ദിനകരന്‍, അഡ്വ. ജോയ്സ് ജോര്‍ജ് എക്സ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു, ജില്ലാ പഞ്ചായത്തംഗം പ്രഫ. എം.ജെ ജേക്കബ്, പി.പി ജോയി, തുടങ്ങി നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു.

Related Articles

Back to top button
error: Content is protected !!