Thodupuzha

സി.പി.എം ജനകീയ പ്രതിരോധ ജാഥ 9, 10 തീയതികിളില്‍ ജില്ലയില്‍

തൊടുപുഴ: കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ 9, 10 തീയതികിളില്‍ ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തും.ജാഥയെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് പൂര്‍ത്തിയായിട്ടുള്ളതെന്ന് ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് പറഞ്ഞു. എറണാകുളം ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി ജാഥ വ്യാഴാഴ്ച രാവിലെ ഒമ്ബതിന് ജില്ലാ അതിര്‍ത്തിയായ പെരുമാങ്കണ്ടത്ത് എത്തും. ഇവിടെ പാര്‍ട്ടി മുതിര്‍ന്ന നേതാവ് എം.എം.മണി, സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.കെ. ജയചന്ദ്രന്‍, ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ്, സംസ്ഥാന കമ്മിറ്റിയംഗം കെ.പി. മേരി, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും.

തുടര്‍ന്ന് തൊടുപുഴ പഴയ ബസ് സ്റ്റാന്‍ഡില്‍ സ്വീകരണ സമ്മേളനം. ഉച്ചയ്ക്ക് രണ്ടിന് അടിമാലിയിലും വൈകിട്ട് നാലിന് നെടുങ്കണ്ടത്തും ജാഥയെ സ്വീകരിക്കും. രണ്ടാംദിവസത്തെ പര്യടനം രാവിലെ ഒമ്ബതിന് കട്ടപ്പനയിലെ സ്വീകരണത്തോടെ ആരംഭിക്കും. 11ന് വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് സ്റ്റേഡിയത്തിലാണ് അവസാന സ്വീകരണം.ശേഷം കോട്ടയം ജില്ലയിലേക്ക് പ്രവേശിക്കും. വിവിധ സ്വനീകരണ കേന്ദ്രങ്ങളിലായി ഒന്നര ലക്ഷത്തിലേറെ പേര്‍ പങ്കെടുക്കും. സ്വീകരണ കേന്ദ്രങ്ങളില്‍ 1500 റെഡ് വളണ്ടിയര്‍മാര്‍, 250 വനിതാ വളണ്ടിയര്‍മാര്‍, 5000 സ്ത്രീകള്‍ എന്നിവര്‍ അണിനിരക്കും. അകമ്ബടിയായി ബൈക്ക് റാലി, ചെണ്ടമേളം, നാടന്‍ കലാരൂപങ്ങള്‍ തുടങ്ങിയവയുമുണ്ടാകും.

Related Articles

Back to top button
error: Content is protected !!