Thodupuzha

ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തി 

 

ഇടവെട്ടി: പ്രണവം ലൈബ്രറി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പ്രണവം കപ്പ് സീസണ്‍ 2 ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തി. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലയിലെ 16 മികച്ച ക്രിക്കറ്റ് ടീമുകള്‍ പങ്കെടുത്ത മത്സരങ്ങള്‍ പുതുവത്സര ആഘോഷ പരിപാടികളോടെ സമാപിച്ചു. ഒന്നാം സമ്മാനമായ 44444 രൂപയും ട്രോഫിയും സ്‌കൈ ഫോഴ്‌സ് കമ്പിളിക്കണ്ടവും രണ്ടാം സമ്മാനം 22222 രൂപയും ട്രോഫിയും ഹാട്രിക്ക് കുന്നവും നേടി. ആലക്കോട് ബ്ലോക്ക് പഞ്ചായത്ത് ഗ്രൗണ്ടില്‍ നടന്ന സമാപന സമ്മേളനത്തില്‍ ഇടവെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദും മുന്‍ ബി.സി.സി.ഐ വൈസ് പ്രസിഡന്റ് ടി.സി മാത്യുവും ചേര്‍ന്ന് ട്രോഫിയും കാഷ് അവാര്‍ഡും നല്‍കി. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരന്‍, മാന്‍ ഓഫ് ദി മാച്ച്, മികച്ച ബാസ്റ്റ്‌സ്മാന്‍ ബൗളര്‍, ഫീല്‍ഡര്‍ എന്നിവര്‍ക്കും ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കി. യോഗത്തില്‍ ഇടവെട്ടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. സുഭാഷ് കുമാര്‍, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടോമി കാവാലം, പഞ്ചായത്ത് അംഗങ്ങളായ അസീസ് ഇല്ലിക്കല്‍, ബിന്‍സി മാര്‍ട്ടിന്‍, ലിജില്‍ ജോ, മുന്‍ രജ്ഞി ക്രിക്കറ്റ് താരം ബോബി ജോര്‍ജ് , പ്രണവം ലൈബ്രറി പ്രസിസന്റ് ടി.സി ചാക്കോ, സെക്രട്ടറി പി.എന്‍ സുധീര്‍ , യൂത്ത് ക്ലബ്ബ് പ്രസിഡന്റ്, ഉമ്മര്‍ കരിം, രാജേഷ്, റാഷിദ് റസാക്ക്, അജേഷ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!