ChuttuvattomThodupuzha

മാനവീയം ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബിന്റെ സാംസ്‌കാരിക ഘോഷയാത്ര ഇന്ന്

തൊടുപുഴ: മാനവീയം ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബിന്റെ ഓണാഘോഷങ്ങളുടെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക്‌ രണ്ടിന് സാംസ്‌കാരിക ഘോഷയാത്ര നടക്കും. മികച്ച നിലയില്‍ പങ്കെടുക്കുന്ന കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ക്യാഷ് പ്രൈസും പ്രോത്സാഹന സമ്മാനങ്ങളും നല്‍കും. വൈകിട്ട് നാലിന് സാംസ്‌കാരിക സമ്മേളനം അരങ്ങേറും. മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്യും. മുഖ്യാഥിതിയായി തൊടുപുഴ ഡിവൈ.എസ്.പി ഇമ്മാനുവല്‍ പോള്‍ പങ്കെടുക്കും. വാര്‍ഡ് ജനപ്രതിനിധികള്‍ തുടങ്ങി വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കും. തദ്ദേശീയമായ കലാവിരുന്നുകള്‍ക്കൊപ്പം മൂവാറ്റുപുഴ റിഥം വോയിസ് അവതരിപ്പിക്കുന്ന ഗാനമേള അരങ്ങേറും. സാംസ്‌കാരിക സമ്മേളനത്തില്‍ വെച്ച് പത്രപ്രവര്‍ത്തന രംഗത്തെ മികച്ച സംഭാവനകള്‍ക്ക് ആര്‍. സാംബനെയും ക്രൊയേഷ്യയില്‍ നടന്ന അന്താരാഷ്ട്ര ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച കോലാനിയുടെ അഭിമാനം അനീഷ് പുത്തന്‍ വീട്ടിലിനെയും ആദരിക്കും.

 

Related Articles

Back to top button
error: Content is protected !!