Thodupuzha

കേ​ര​ളം മു​ത​ൽ ല​ണ്ട​ൻ വ​രെ​ സൈ​ക്കി​ൾ യാ​ത്ര; ഫാ​യി​സ് അ​ഷ​റ​ഫ് അ​ലിയ്ക്ക് തൊ​ടു​പു​ഴ​യി​ൽ സ്വീ​ക​ര​ണം

തൊ​ടു​പു​ഴ: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75 -ാം വാ​ർ​ഷി​കാ​ഘോ​ഷ​മാ​യ ആ​സാ​ദി കാ ​അ​മൃ​ത മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ലോ​ക​രാ​ജ്യ​ങ്ങ​ൾ പ​ര​സ്പ​ര സ്നേ​ഹ​ത്തി​ൽ വ​ർ​ത്തി​ക്കു​ന്ന​തി​നാ​യി ഹൃ​ദ​യ​ത്തി​ൽനി​ന്നും ഹൃ​ദ​യ​ത്തി​ലേ​ക്ക് എ​ന്ന സ​ന്ദേ​ശ​വു​മാ​യി കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ഫാ​യി​സ് അ​ഷ​റ​ഫ് അ​ലി ന​ട​ത്തു​ന്ന കേ​ര​ളം മു​ത​ൽ ല​ണ്ട​ൻ വ​രെ​യു​ള്ള സൈ​ക്കി​ൾ യാ​ത്ര​യ്ക്ക് തൊ​ടു​പു​ഴ​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ഓ​ഗ​സ്റ്റ് 15ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ന്ത്രി വി.​ ശി​വ​ൻ​കു​ട്ടി​ യാ​ത്ര ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. വി​വി​ധ ജി​ല്ല​ക​ളി​ലൂ​ടെ സ്വീ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി​യാ​ണ് ഫാ​യി​സ് അ​ഷ​റ​ഫ് അ​ലി തൊ​ടു​പു​ഴ​യി​ൽ എ​ത്തി​യ​ത്.

35 രാ​ജ്യ​ങ്ങ​ളി​ലൂ​ടെ 30,000 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ച് 450 ദി​വ​സം കൊ​ണ്ടാ​ണ് ല​ണ്ട​നി​ൽ എ​ത്തു​ന്ന​ത്. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് പൊ​ന്നാ​ട അ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു.ജി​ല്ലാ റോ​ൾ ബോ​ൾ അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ ടി.​ആ​ർ. ​സോ​മ​ൻ, സെ​ക്ര​ട്ട​റി പി.​കെ.​ രാ​ജേ​ന്ദ്ര​ൻ, എ​ക്കോ​വീ​ലേ​ഴ്സ് അം​ഗ​ങ്ങ​ളാ​യ അ​ലി റോ​ഷ​ൻ, ഡോ. ​അ​ബ്ദു​ൽ നാ​സ​ർ, സ​ലിം പാ​റ​ക്ക​ൽ, മൗ​ഷൂ​ക്ക്, ജോ​യ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related Articles

Back to top button
error: Content is protected !!