Thodupuzha

ഇളംദേശം ബ്ലോക്കു പഞ്ചായത്തില്‍ ക്ഷീര കര്‍ഷകസംഗമം നടത്തി

ആലക്കോട്: ക്ഷീരവികസന വകുപ്പും ആലക്കോട് പഞ്ചായത്തുമായി ചേര്‍ന്ന് ഇളംദേശം ബ്ലോക്കു പഞ്ചായത്ത് ക്ഷീര കര്‍ഷകസംഗമം നടത്തി. അഞ്ചിരിയില്‍ നടന്ന ക്ഷീരകര്‍ഷക സംഗമത്തില്‍ കന്നുകാലി പ്രദര്‍ശനം, സെമിനാര്‍, ഡയറി ക്വിസ്, ഡയറി എക്സിബിഷന്‍, പൊതുയോഗം എന്നിവ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ.ജോണ്‍ അധ്യക്ഷത വഹിച്ചു. പി.ജെ. ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇളംദേശം ബ്ലോക്കു പഞ്ചായത്ത് വാര്‍ഷിക പദ്ധതികള്‍ ജില്ലാപഞ്ചായത്തു പ്രസിഡന്റ് ജിജി.കെ.ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ആലക്കോട് പഞ്ചായത്തു പ്രസിഡന്റ് മിനിജെറി മുഖ്യ പ്രഭാഷണം നടത്തി. മികച്ച ക്ഷീര കര്‍ഷകരെ ജില്ലാ പഞ്ചായത്തംഗം ഇന്ദു സുധാകരന്‍ ആദരിച്ചു. ഇളംദേശംബ്ലോക്കു പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഡാനിമോള്‍ വര്‍ഗീസ്, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ടോമി കാവാലം, സിബി ദാമോദരന്‍, ആന്‍സി സോജന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. സ്. ജോണ്‍,ജിജി സുരേന്ദ്രന്‍, നൈസി ഡെനില്‍ , ഷൈനി സന്തോഷ്, ടെസി മോള്‍ മാത്യു, മിനി ആന്റണി, ജിനോ കുരുവിള, കെ.കെ രവി, കുടയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍, ആലക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോമന്‍ ജെയിംസ്, ഡി. ഡി. മഹേഷ് നാരായണന്‍, പി. ജി. വിജയന്‍, ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സുധീഷ് എം.പി എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!