Local LiveMuttom

കുത്തിപ്പൊളിച്ച റോഡ് പുനഃസ്ഥാപിക്കണം : മാത്തപ്പാറ ഹെവന്‍ വാലി റെസിസന്‍സ് അസോസിയേഷന്‍

മുട്ടം : മാത്തപ്പാറ, അമ്പാട്ട് കോളനി, ഐഎച്ച്ഡിപി കോളനി പ്രദേശങ്ങളിലേക്കുള്ള റോഡ് പുനഃസ്ഥാപിക്കാന്‍ ജലജീവന്‍ മിഷന്‍, വാട്ടര്‍ അതോറിറ്റി അധികൃതര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മാത്തപ്പാറ ഹെവന്‍ വാലി റെസിസന്‍സ് അസോസിയേഷന്‍ യോഗം ആവശ്യപ്പെട്ടു. മുട്ടം, കുടയത്തൂര്‍, കരിങ്കുന്നം പഞ്ചായത്ത് പ്രദേശങ്ങളിലേക്ക് ജലജീവന്‍ മിഷന്‍ പദ്ധതി പ്രകാരം ശുദ്ധജലം എത്തിക്കുന്നതിന് പ്രദേശത്തെ റോഡുകള്‍ കുത്തിപ്പൊളിച്ചാണ് പൈപ്പുകള്‍ സ്ഥാപിച്ചത്. എന്നാല്‍ പൈപ്പുകള്‍ സ്ഥാപിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും റോഡ് പുനഃസ്ഥാപിച്ച് ടാറിംഗ് നടത്താന്‍ ബന്ധപ്പെട്ട അധികൃതര്‍ യാതൊരു നടപടികളും സ്വീകരിക്കാത്ത അവസ്ഥയാണ്.

മണ്ണിട്ട് മൂടിയതിന്റെ മുകളില്‍ മിറ്റലിട്ട് താല്‍ക്കാലികമായി ഉറപ്പിച്ചെങ്കിലും മഴവെള്ളം കുത്തിയൊഴുകിയതിനെ തുടര്‍ന്ന് അതെല്ലാം ഇളകിപ്പൊളിഞ്ഞ് വലിയ ഗര്‍ത്തങ്ങളായിട്ടുണ്ട്. മറ്റ് ചില സ്ഥലങ്ങളില്‍ റോഡ് ഇടിഞ്ഞ് അപകടാവസ്ഥയിലാണ്. ഇതേ തുടര്‍ന്ന് ആശുപത്രി സംബന്ധമായ ആവശ്യങ്ങള്‍ക്ക് പോലും പ്രദേശത്തേക്ക് ഓട്ടോറിക്ഷകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഏതാത്ത സാഹചര്യവുമാണ്. ഇതിലൂടെ കടന്ന് പോകുന്ന പ്രദേശവാസികളുടെ ഇരുചക്ര വാഹനങ്ങള്‍ക്ക് സാരമായ കേട് സംഭവിക്കുന്നതിനാല്‍ നിത്യവും ഭീമമായ സാമ്പത്തിക നഷ്ടമാണുണ്ടാകുന്നതും. പ്രശ്ന പരിഹാരത്തിന് ജലജീവന്‍ മിഷന്‍, വാട്ടര്‍ അതോറിറ്റി അധികൃതര്‍ ഉടന്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സമര പരിപാടികള്‍ സംഘടിപ്പിക്കാനും ഹെവന്‍ വാലി റസിഡന്‍സ് അസോസിയേഷന്‍ യോഗം തീരുമാനിച്ചു.

 

Related Articles

Back to top button
error: Content is protected !!