ChuttuvattomMoolammattam

മൂലമറ്റത്ത് വീണ്ടും വൈദ്യുതി ബില്ലില്‍ ഇരുട്ടടി

തൊടുപുഴ: മൂലമറ്റത്ത് വീണ്ടും വൈദ്യുതി ബില്ലില്‍ ഇരുട്ടടി. ഇരുനൂറും മുന്നൂറും ബില്ല് കിട്ടി കൊണ്ടിരുന്ന ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ആയിരവും അതിന് മുകളിലുമാണ് ബില്ല് വന്നിരിക്കുന്നത്. പലര്‍ക്കും ഇരട്ടിയും രണ്ടിരട്ടിയുമാണ് പുതിയ ബില്ല്. എനര്‍ജി ചാര്‍ജ് കൂടാതെ ഫിക്‌സഡ് ചാര്‍ജ്, മീറ്റര്‍ വാടക, ഡ്യൂട്ടി ഡിപ്പോസിറ്റ് എന്നു തുടങ്ങി അന്യായമായ തുകയാണ് ഓരോ ബില്ലിലൂടെയും ഈടാക്കുന്നത്. കഴിഞ്ഞ തവണയും ഇതുപോലെ തന്നെ ഇരട്ടിയും രണ്ടിരട്ടിയുമാണ്  ഈടാക്കിയിരുന്നത്. മൂലമറ്റത്തെ വൈദ്യുതി ബില്ല് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നു് നാട്ടുകാര്‍ ആവശ്യപ്പെട്ടു. വിജിലന്‍സ് ഈ സംഭവം അന്വേഷിക്കാന്‍ തയ്യാറായില്ലങ്കില്‍ നാട്ടുകാര്‍ കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ്.

Related Articles

Back to top button
error: Content is protected !!