National

അയോധ്യ രാമക്ഷേത്രത്തില്‍ ദര്‍ശന സമയം നീട്ടി

ന്യൂഡല്‍ഹി: പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം അയോദ്ധ്യയില്‍ ഭക്തരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. 23 മുതലാണ് ദര്‍ശനത്തിന് ആളെ പ്രവേശിപ്പിച്ച് തുടങ്ങിയത്. അയോദ്ധ്യരാമക്ഷേത്രത്തിലെ നിലയ്ക്കാത്ത ഭക്തജന പ്രവാഹം കണക്കിലെടുത്ത് ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ദര്‍ശനത്തിന്റെ ആരതിയുടെയും സമയക്രമം പുറത്തുവിട്ടു. പുതുക്കിയ സമയക്രമം പ്രകാരം ശ്രീംഗാര്‍ ആരതി രാവിലെ 4.30നും മംഗള ആരതി 6.30നുമാകും നടക്കുക. രാവിലെ 7 മണിമുതല്‍ ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി പ്രവേശിക്കാം. ലൈവ് മിന്റ് ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയുന്നത്. ഭോഗ് ആരതി ഉച്ചയ്ക്കും വൈകിട്ടത്തെ ആരതി രാത്രി 7.30നുമാകും നടക്കുക. ഭോഗ് ആരതിയുടെ രണ്ടാംഘട്ടം രാത്രി എട്ടിനും നടക്കും. രാത്രി പത്തിന് ശയന്‍ ആരതിയോടെ ഒരു ദിവസത്തെ പൂജകള്‍ക്ക് സമാപനമാകും. പ്രധാനമന്ത്രിയുടെ നേതൃത്വത്തലാണ് പ്രാണ പ്രതിഷ്ഠ ചടങ്ങുകള്‍ അയോദ്ധ്യയില്‍ നടന്നത്.

 

 

 

 

 

Related Articles

Back to top button
error: Content is protected !!