Thodupuzha

ഡി.സി.സി നേതൃയോഗം;വി. പി സജീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

 

തൊടുപുഴ: അരമനയില്‍ വിശ്രമിക്കുകയായിരുന്ന ശ്രേഷ്ഠ വൈദിക തിരുമേനി യെ പോലും വിഴിഞ്ഞം സമരത്തിന്റെ പേരില്‍ ജാമ്യമില്ല വകുപ്പില്‍ കേസില്‍ കുടുക്കിയ പിണറായി ഭരണത്തില്‍ പ്രതിപക്ഷ ശബ്ദം അടിച്ചൊതുക്കാന്‍ മോഡി മോഡല്‍ ആണ് നടപ്പിലാക്കുന്നതെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി. പി സജീന്ദ്രന്‍ കുറ്റപ്പെടുത്തി.

വനിതാ എം.എല്‍.എ യെ ചവുട്ടി വീഴ്ത്തിഅപകടപ്പെടുത്തിയവര്‍ക്ക് പച്ച പരവധാനി വിരിക്കുന്ന കമ്മ്യൂണിസ്‌റ് സര്‍ക്കാര്‍ അടികൊണ്ടു കൈ ഒടിഞ്ഞ അവരുള്‍പ്പെടെ യുള്ള എം.എല്‍.എ മാര്‍ക്കെതിരെ ജാമ്യം ഇല്ല വകുപ്പ് ചാര്‍ത്തി കേസ് എടുത്തത് നാട്ടിലെ ജനങ്ങള്‍ കാണുന്നൂടെന്നു ഓര്‍ക്കുന്നത് നന്നായിരിക്കും. തൊടുപുഴ രാജീവ് ഭവനില്‍ ഡി.സി.സി നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വൈക്കം സത്യാഗ്രഹസുവര്‍ണ ജൂബിലി ആഘോഷതോടനു ബന്ധിച്ചു മാര്‍ച്ച് 30നു നടക്കുന്ന സമ്മേളനത്തില്‍ ഇടുക്കി ജില്ലയില്‍ നിന്ന് 2500പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

യോഗത്തില്‍ ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗം എം. ലിജു, എസ് അശോകന്‍,ഇ.എം ആഗസ്തി, റോയ് കെ പൗലോസ്, എ.കെ മണി,എം.കെ പുരുഷോത്തമന്‍, എം.എന്‍ ഗോപി, തോമസ് രാജന്‍, പി.വി സ്‌കറിയ, ജോണ്‍ നെടിയപാല, സി.പി കൃഷ്ണന്‍, നിഷ സോമന്‍, എം.ഡി അര്‍ജുനന്‍, ജി. മുനിയാണ്ടി, സിറിയക്ക് തോമസ്, പി. എസ് ചന്ദ്രശേഖരപിള്ള, വിജയകുമാര്‍ മറ്റക്കര, പി.കെ ചാന്ദ്രശേഖരന്‍, ആര്‍. ഗണേഷ്, അബ്ദുല്‍ റഷീദ്, ഇന്ദു സുധാകരന്‍, ലിലാമ്മ ജോസ്, ചാര്‍ളി ആന്റണി, എന്‍.ഐ ബെന്നി, വി.ഇ താജുദീന്‍, ജി മുരളീധരന്‍, ഒ.ആര്‍ ശശി, വൈ.സി സ്റ്റീഫന്‍, ഷാജി പൈനാടത്ത്, ഡി. കുമാര്‍, ജാഫര്‍ ഖാന്‍ മുഹമ്മദ്, ജോര്‍ജ് തോമസ്, മനോജ് മുരളി, ഷാജഹാന്‍ മഠത്തില്‍, ബെന്നി തുണ്ടതില്‍, യെശോദരന്‍, ബിജോ മാണി, ടോണി തോമസ്, ജോയ് തലക്കല്‍, എന്നിവര്‍ പങ്കെടുത്തു. ഞായറാഴ്ച മുതല്‍ ജില്ലയില്‍ മുഴുവന്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി കളുടെയും നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ നേതൃ യോഗങ്ങള്‍ നടക്കും. തുടര്‍ന്ന് മണ്ഡലം തല മീറ്റിംഗ് 58 മണ്ഡലത്തിലും കൂടുവാന്‍ യോഗം തീരുമാനിച്ചു

Related Articles

Back to top button
error: Content is protected !!