Thodupuzha

ശവമഞ്ചവും വഹിച്ച്‌ പ്രതിഷേധപ്രകടനം നടത്തി

തൊടുപുഴ: സംസ്ഥാന സര്‍ക്കാരിന്റ തൊഴിലാളി വിരുദ്ധ ജനദ്രോഹ ബഡ്ജറ്റിനെതിരെ ജില്ലാ ഓട്ടോ റിക്ഷ മസ്ദൂര്‍ സംഘം ( ബി.എം.എസ് ) തൊടുപുഴ മേഖല കമ്മിറ്റി ശവമഞ്ചവും വഹിച്ച്‌ പ്രതിഷേധപ്രകടനവും തുടര്‍ന്ന നഗരസഭ ബസ്റ്റാന്റ് പരിസരത്ത് പൊതു സമ്മേളനവും നടത്തി.സമ്മേളനം ഓട്ടോ റിക്ഷ മസ്ദൂര്‍ ഫെഡറഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍മോഹനന്‍ ഉദ്ഘടനം ചെയ്തു.ബി എം എസ് ജില്ലാ പ്രസിഡന്റ് കെ.ജയന്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ല മോട്ടോര്‍ മസ്ദൂര്‍ സംഘം ജനറല്‍ സെക്രട്ടറി കെ.എം.സിജു, ഓട്ടോ റിക്ഷ മസ്ദൂര്‍ സംഘം ജില്ലാ ജനറല്‍ സെക്രട്ടറി എ.പി.സഞ്ചു,എം.വി വിജയന്‍,എ.ആര്‍.ഹരി,ഷാജു ഗോപാലന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!