Thodupuzha
ഭാരത് ജോഡോ യാത്ര വിളംബര ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു
തൊടുപുഴ: വെസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വെങ്ങല്ലൂരില്‍ നിന്നും തൊടുപുഴയിലേക്ക് നടത്തിയ ഭാരത് ജോഡോ യാത്ര വിളംബര ജാഥയുടെ സമാപന സമ്മേളനം ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുരേഷ് രാജു അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പര്‍ നിഷ സോമന് മുഖ്യ പ്രഭാഷണം നടത്തി. ജോയി മെലാടി , രാജേഷ് ബാബു , കെ.എ ഷഫീക് , സിബി ജോസഫ് , റോബിന് മൈലാടി , റഷീദ് കപ്രാട്ടില്‍ , പി വി അച്ചാമ്മ തുടങ്ങിയവര്‍ പ്രസംഗിച്ചു.