IdukkiLocal Live

ദേവികുളത്തെ പര്യടനം പൂര്‍ത്തിയാക്കി ഡീന്‍ കുര്യാക്കോസ്

ദേവികുളം : വഴിയരികില്‍ കാത്തു നില്‍ക്കുന്ന വോട്ടര്‍മാരോട് വോട്ട് അഭ്യര്‍ഥിച്ചും അവരുടെ അനുഗ്രഹം തേടിയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് ദേവികുളത്തെ പൊതു പര്യടനം പൂര്‍ത്തിയാക്കി. ഇന്നലെ അടിമാലി, വെള്ളത്തൂവല്‍ പഞ്ചായത്തുകളില്‍ പ്രചരണത്തിന് എത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് സമ്മതിദായകര്‍ നല്‍കിയത് ഹൃദയത്തില്‍ തൊടുന്ന സ്വീകരണം. രാവിലെ പഴമ്പിള്ളിച്ചാലില്‍ കെപിസിസി നിര്‍വഹക സമിതി അംഗം എ.പി ഉസ്മാന്‍ ഉദ്ഘാടനം ചെയ്താണ് വാഹന പര്യടനം ആരംഭിച്ചത്.

ഉദ്ഘാടന സമ്മേളനത്തിന് ശേഷം പടിക്കപ്പ്, ഒഴുവത്തടം, ചില്ലിത്തോട്, വാളറ, പത്താം മൈല്‍ മുക്ക്, പത്താം മൈല്‍, ഇരുമ്പ് പാലം, പതിനാലാം മൈല്‍, മച്ചിപ്ലാവ് സ്‌കൂള്‍ പടി എന്നിവിടങ്ങളില്‍ പര്യടനം നടത്തി. ഉച്ചക്ക് ശേഷം മച്ചിപ്ലാവ് പോസ്റ്റോഫീസ് പടി, ചാറ്റുപാറ, കാംകോ, ചിന്നപ്പാറ എന്നിവിടങ്ങളില്‍ എത്തി. മന്നാന്‍ കവലയില്‍ പിച്ചച്ചട്ടി സമരത്തിലൂടെ കേരളത്തിന്റെ ശ്രദ്ധ നേടിയ മറിയക്കുട്ടി ഡീന്‍ കുര്യാക്കോസിനെ സ്വീകരിക്കാന്‍ എത്തി. രാജീവ് ഗാന്ധി യൂണിവേഴ്സിറ്റിയില്‍ നിന്നും ബി.എസ്.സി നഴ്സിംഗില്‍ റാങ്ക് നേടിയ ഹര്‍ഷ ഷൈജോയെ ഡീന്‍ ആദരിച്ചു. ഉച്ചക്ക് ശേഷം ആയിരം ഏക്കര്‍, എസ് കത്തിപ്പാറ, കല്ലാര്‍ക്കുട്ടി, വെള്ളതൂവല്‍, കുത്തും പാറ, മുതുവാന്‍കുടി, ശല്യംപാറ, നായ്ക്കുന്ന് എന്നിവിടങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി. വൈകിട്ട് ഓടയ്ക്കാ സിറ്റി, കൂമ്പന്‍പാറ, ഇരുന്നൂറ് ഏക്കര്‍, കൂമ്പന്‍പാറ കവല എന്നിവിടങ്ങളില്‍ എത്തി രാത്രി അടിമാലി ടൗണില്‍ സമാപിച്ചു.

ഡീന്‍ ഇന്ന് തൊടുപുഴയില്‍

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് ഇന്ന് തൊടുപുഴ നിയോജക മണ്ഡലത്തില്‍ പ്രചരണം നടത്തും. തൊടുപുഴ നഗരസഭയിലും കുമാരമംഗലം, കോടികുളം, വണ്ണപ്പുറം, കരിമണ്ണൂര്‍, ഉടുമ്പന്നൂര്‍ എന്നി പഞ്ചായത്തുകളിലും പര്യടനത്തിനെത്തും. രാവിലെ പട്ടയം കവലയില്‍ ആരംഭിച്ചു വൈകിട്ട് ഉടുമ്പന്നൂരില്‍ വാഹന പര്യടനം അവസാനിക്കും.

Related Articles

Back to top button
error: Content is protected !!