IdukkiLocal Live

ഡീന്‍ കുര്യാക്കോസ് എംപിയുടെ മൂന്നാം ദിന നിരാഹാര സമരം : ആരോഗ്യനില മോശം, ആശുപത്രിയിലേക്ക് മാറ്റി

ഇടുക്കി : അക്രമകാരികളായ കാട്ടാനകളെ വനംവകുപ്പ് പിടികൂടണമെന്നാവശ്യപ്പെട്ട് മൂന്നാറില്‍ നിരാഹാര സമരം നടത്തിയ ഡീന്‍ കുര്യാക്കോസ് എംപിയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. സമരം മൂന്ന് ദിവസം പിന്നിട്ടപ്പോഴാണ് ആരോഗ്യനില മോശമായത്. മേഖലയില്‍ വര്‍ധിച്ചുവരുന്ന വന്യമൃഗശല്യം നിയന്ത്രിക്കണമെന്നും ജനങ്ങള്‍ക്ക് സംരക്ഷണം ഒരുക്കണമെന്നും ആവശ്യപ്പെട്ടാണ് ഡീന്‍ കുര്യാക്കോസ് എംപി മൂന്നാറില്‍ ഗാന്ധി പ്രതിമയ്ക്ക് മുന്‍പില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. പൊതുശല്യമായ പടയപ്പ എന്ന കാട്ടാനയെ പിടിക്കുക, ഓട്ടോ തൊഴിലാളിയായിരുന്ന സുരേഷ് കുമാറിനെ കൊന്ന കാട്ടാനയെ പിടിച്ച് സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റുക, മേഖലയില്‍ രൂക്ഷമായ കടുവ, പുലി, കാട്ടാന എന്നീ വന്യമൃഗങ്ങളുടെ ശല്യം ഒഴിവാക്കാന്‍ നടപടി എടുക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍. മറയൂര്‍, കാന്തല്ലൂര്‍, മൂന്നാര്‍, മാട്ടുപ്പെട്ടി മണ്ഡലം കമ്മിറ്റികളും വിവിധ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളും കര്‍ഷക കോണ്‍ഗ്രസ് ജില്ലാ നേതൃത്വവും ഇന്നലെ സമരപ്പന്തലിലെത്തി പിന്തുണയറിയിച്ചിരുന്നു. മുന്‍ എംഎല്‍എ എ.കെ.മണി, മറയൂര്‍ സര്‍വീസ് ബാങ്ക് പ്രസിഡന്റ് ആന്‍സി ആന്റണി, കര്‍ഷക കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് ആന്റണി കുഴിക്കാടന്‍ തുടങ്ങിയവര്‍ സമരപ്പന്തലിലെത്തി പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!