kothamangalamLocal Live

കോതമംഗലത്ത് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ട് ഡീന്‍ കുര്യാക്കോസ്

കോതമംഗലം : കോതമംഗലം നിയോജകമണ്ഡലത്തില്‍ വിവിധ പഞ്ചായത്തുകളില്‍  യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് പ്രചാരണം നടത്തി. ശനിയാഴ്ച രാവിലെ വാരപ്പെട്ടി പഞ്ചായത്തിലെ മൈലൂര്‍ കവലയില്‍ നിന്നാണ് പ്രചാരണം ആരംഭിച്ചത്.തുടര്‍ന്ന് വാരപ്പെട്ടി കവലയില്‍ പ്രചാരണം നടത്തിയ ശേഷം നെല്ലിക്കുഴി പഞ്ചായത്തിലെ ചെറുവട്ടൂര്‍ ഹൈക്കോട്ട് ജംഗ്ഷന്‍, നെല്ലിക്കുഴി കവല എന്നിവിടങ്ങളില്‍ എത്തി വ്യാപാര സ്ഥാപനങ്ങളില്‍ കയറി വോട്ട് അഭ്യര്‍ത്ഥിച്ചു. മികച്ച അംഗണവാടി വര്‍ക്കര്‍ക്കുള്ള പുരസ്‌ക്കാരം നേടിയ പി.കെ അജിത കുമാരിയെ അംഗണവാടിയില്‍ എത്തി ആദരിച്ചു.

തുടര്‍ന്ന് കോതമംഗലം നഗരസഭയില്‍ കോതമംഗലം ബസ് സ്റ്റാന്‍ഡില്‍ വോട്ട് അഭ്യര്‍ത്ഥിച്ചു. ഉച്ചക്ക് പിണ്ടിമന പഞ്ചായത്തില്‍ ആയക്കാട് കവല, അയിരൂര്‍ പാടം, മുത്തന്‍കുഴി, ഇരപ്പുങ്ങല്‍ കവല എന്നിവിടങ്ങളില്‍ എത്തിചേര്‍ന്ന് ജനങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങി.തുടര്‍ന്ന് കോട്ടപ്പടി പഞ്ചായത്തിലെ ചേരങ്ങനാല്‍ കവലയില്‍ എത്തി വോട്ടര്‍മാരെ നേരില്‍ കണ്ടു. കീരംപാറ പഞ്ചായത്തില്‍ കീരംപാറ, ഊഞ്ഞപ്പാറ, പുന്നേക്കാട് എന്നിവിടങ്ങളിലും വോട്ട് തേടി. വിവിധ ഇടങ്ങളില്‍ പ്രദേശവാസികളും സ്ഥാപനങ്ങളിലെ ജീവനക്കാരും ചേര്‍ന്നാണ് ഡീന്‍ കുര്യാക്കോസിനെ സ്വീകരിച്ചത്.

 

Related Articles

Back to top button
error: Content is protected !!