ChuttuvattomMuvattupuzha

മൂവാറ്റുപുഴ മേഖലയില്‍ പര്യടനം നടത്തി ഡീന്‍ കുര്യാക്കോസ്

മൂവാറ്റുപുഴ : സംഘപരിവാറിന്റെ ഫാഷിസ്റ്റ് നയങ്ങള്‍ക്കെതിരെ നിരന്തരം പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തിയ ജനപ്രതിനിധിയാണ് ഡീന്‍ കുര്യാക്കോസെന്ന് മുസ്ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി വി.ഇ അബ്ദുള്‍ ഗഫൂര്‍. 3 തവണ പാര്‍ലമെന്റില്‍ നിന്നും പുറത്താക്കിയാണ് ബിജെപി സര്‍ക്കാര്‍ ഇതിന് അദ്ദേഹത്തോട് പ്രതികാരം ചെയ്തത്. ആവോലിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പൊതു പര്യടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി.എം അമീര്‍ അലി അധ്യക്ഷത വഹിച്ചു. മാത്യു കുഴല്‍നാടന്‍ എംഎല്‍എ, കെ.എം സലിം, കെ.എം പരീത്, ഉല്ലാസ് തോമസ്, സാബു ജോണ്‍, ജോസ് പെരുമ്പിള്ളിക്കുന്നേല്‍, പി.എ ബഷീര്‍, ടോമി പാലമല, റെജി ജോര്‍ജ്ജ്, രാജു കണിമറ്റം, ഫ്രാന്‍സിസ് എലഞ്ഞേടത്ത്, ജോര്‍ജ് തെക്കുംപുറം, മുഹമ്മദ് ആവോലി, ഷിബു പരീക്കന്‍, തോംസണ്‍ പീച്ചപ്പിള്ളി, ജോസ് കുര്യാക്കോസ്, സുഭാഷ് കടക്കോട്, ഷെല്‍മി ജോണ്‍സ്, ഹനീഫ രണ്ടാര്‍ എന്നിവര്‍ പ്രസംഗിച്ചു. രാവിലെ പുളിക്കായത്ത് കടവിലെ ഉദ്ഘാടന സമേളനത്തിന് ശേഷം , നടുക്കര ഗ്രോട്ടോ, ആവോലി, ആനിക്കാട് ചിറപ്പടി, സ്വപ്ന ഭൂമി, കോട്ടപ്പുറം കവല, അടൂപറമ്പ്, ഉല്ലാപ്പിള്ളി, പള്ളിക്കവല, മഞ്ചേരിപ്പടി, മണ്ണത്തൂര്‍ കവല, ഈസ്റ്റ് മാറാടി, പാറതട്ടാല്‍ പള്ളിത്താഴം, കായനാട്, വാളകം കവല, പാലനാട്ടില്‍ കവല, സി.റ്റി.സി കവല,മേക്കടമ്പ്, കാടതി പള്ളിത്താഴം എന്നിവിടങ്ങളിലാണ് ഡീന്‍ കുര്യാക്കോസ് പ്രചാരണത്തിന് എത്തിയത്.

പൂക്കളും പഴങ്ങളും നല്‍കി സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും ഡീനിനെ സ്വീകരിച്ചു. ഉച്ചക്ക് ശേഷം പെരുമറ്റം, തച്ചേത്ത് പടി, പള്ളിപ്പടി, ചിറപ്പടി, പൊന്നിരിക്കപ്പറമ്പ്, മുളവൂര്‍, തട്ടുപ്പറമ്പ്, ഇലാഹിയ കോളേജ്, പായിപ്ര സ്‌കൂള്‍ പടി, തൃക്കളത്തൂര്‍ കാവുംപടി, മുടവൂര്‍ തവള കവല, എള്ളുമല ജംഗ്ഷന്‍, പായിപ്ര കവല, പുളിഞ്ചുവട്, കുര്യന്‍മല, തോട്ടുങ്ങല്‍ പീടിക, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, കീച്ചേരിപ്പടി എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം റോയല്‍ ജംഗ്ഷനില്‍ സമാപിച്ചു. ഡീന്‍ കുര്യാക്കോസ് ഇന്ന് ഉടുമ്പന്‍ചോല മണ്ഡലത്തില്‍ പര്യടനം നടത്തും.

 

Related Articles

Back to top button
error: Content is protected !!