Idukki

ഡീന്‍ കുര്യാക്കോസ് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

ഇടുക്കി : യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഉച്ചക്ക് ശേഷം 2 ന് വരണാധികാരി കൂടിയായ ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് മുന്‍പാകെയാണ് പത്രിക സമര്‍പ്പിക്കുന്നത്. രാവിലെ പൈങ്ങേട്ടൂരിലെ വീട്ടില്‍ നിന്നും സ്ഥാനാര്‍ത്ഥി വെള്ളപ്പാറ കൊലുമ്പന്‍ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് ചെറുതോണിയിലെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ എത്തി യുഡിഎഫ് നേതൃയോഗത്തില്‍ പങ്കെടുക്കും. മുന്‍ എംഎല്‍എ എ.കെ മണിയുടെ നേതൃത്വത്തിലുള്ള മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ സമാഹരിച്ചു നല്‍കുന്ന തുകയാണ് കെട്ടിവെക്കുന്നതിനായി നല്‍കുന്നത്. പത്രിക സമര്‍പ്പണത്തില്‍ ജില്ലയിലെ യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കും.

Related Articles

Back to top button
error: Content is protected !!