Idukki

ജ​ന​ങ്ങ​ളു​ടെ ക​ല​വ​റ​യി​ല്ലാ​ത്ത പി​ന്തു​ണ​യാ​ണ് ലീ​ഡി​നു പി​ന്നി​ലെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ്

ഇടുക്കി : തുടര്‍ച്ചയായി രണ്ടാം വട്ടവും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതില്‍ ഡീന്‍ കുര്യാക്കോസ് ജനങ്ങളോടു നന്ദി പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിനോടുള്ള ജനവിരുദ്ധവികാരമാണ് ഈ തെരഞ്ഞെടുപ്പില്‍ പ്രകടമായത്. യുഡിഎഫിന്റെ പ്രവര്‍ത്തകര്‍ ഒറ്റകെട്ടായി 1315 ബൂത്തുകളിലും പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലനമാണിത്. മണ്ഡലത്തിലെ 8,45,000ല്‍ അധികംപേര്‍ എന്നിലര്‍പ്പിച്ച വിശ്വാസത്തിന് നന്ദി അറിയിക്കുന്നു. മണ്ഡലത്തിന്റെ വികസനകാര്യങ്ങളില്‍ നല്‍കിയ മുന്‍ഗണന ഏഴ് അസംബ്ലി മണ്ഡലങ്ങളിലും യുഡി എഫിന് മുന്‍തൂക്കമുണ്ടാക്കി. ഇടുക്കിയോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയ്ക്കുള്ള മറുപടിയാണ് ഈ ജനവിധി. കേരള കോണ്‍ഗ്രസ് -എമ്മിലെ ധാരാളം പേര്‍ യുഡിഎഫിന് വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. തന്നില്‍ ജനങ്ങള്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തിന് യാതൊരു കോട്ടവും തട്ടാതെ സൂക്ഷിക്കും.ഇന്ത്യാ മുന്നണി വലിയൊരു ചെറുത്തു നില്‍പ്പാണ് നടത്തിയിരിക്കുന്നത്. കോണ്‍ഗ്രസിനെ രാജ്യത്തെ ജനങ്ങള്‍ ശക്തിപ്പടുത്തുന്നു. ജനങ്ങളോടൊപ്പം ഒരു ജനപ്രതിനിധി എന്ന നിലയില്‍ ഏതൊരാവശ്യങ്ങളിലും എന്നും ഒപ്പമുണ്ടാകുമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

ഇടുക്കിയിലെ പോസ്റ്റല്‍ വോട്ടിലും ഡീന്‍

ഇടുക്കി : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ വോട്ടെണ്ണല്‍ ഫലം പുറത്തു വന്നപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഡീന്‍ കുര്യാക്കോസ് ലീഡ് നേടി. ആകെയുണ്ടായിരുന്ന 9372 പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ഡീന്‍ 5242 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജ് 2670 വോട്ടുകളാണ് നേടിയത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. സംഗീത വിശ്വനാഥന് 660 വോട്ടുകള്‍ ലഭിച്ചു. 629 വോട്ടുകള്‍ അസാധുവായി.

2024 വോട്ടുനില

അഡ്വ. ഡീന്‍ കുര്യാക്കോസ് (യു.ഡി.എഫ്) ആകെ കിട്ടിയ വോട്ട്: 4,31,373
അഡ്വ. ജോയ്സ് ജോര്‍ജ് (എല്‍.ഡി.എഫ്) ആകെ കിട്ടിയ വോട്ട്: 2,98,096
അഡ്വ. സംഗീതാ വിശ്വനാഥന്‍ (എന്‍.ഡി.എ) ആകെ കിട്ടിയ വോട്ട്: 91,229
അഡ്വ. റസല്‍ ജോയ്(ബഹുജന്‍ സമാജ് പാര്‍ട്ടി) ആകെ കിട്ടിയ വോട്ട്: 4426
ജോമോന്‍ ജോണ്‍ (സ്വതന്ത്രന്‍) ആകെ കിട്ടിയ വോട്ട്: 1812
സജി ഷാജി (വിടുതലൈ ചിരുതൈകള്‍) ആകെ കിട്ടിയ വോട്ട്: 1504
പി.കെ സജീവന്‍ (സ്വതന്ത്രന്‍) ആകെ കിട്ടിയ വോട്ട്: 1031

നോട്ട : 9506

2019 ലെ വോട്ടു നില

അഡ്വ. ഡീന്‍ കുര്യാക്കോസ് (യു.ഡി.എഫ്) 498,493 വോട്ടുകള്‍
അഡ്വ. ജോയിസ് ജോര്‍ജ് (എല്‍.ഡി.എഫ് സ്വത.) 327,440 വോട്ടുകള്‍
ബിജു കൃഷ്ണന്‍ (ബി.ഡി.ജെ.എസ്) 78,648 വോട്ടുകള്‍
ലീതേഷ് പി.ടി (ബി.എസ്.പി)2,906 വോട്ടുകള്‍
ഗോമതി (സ്വതന്ത്ര) 1,985 വോട്ടുകള്‍
എം.സെല്‍വരാജ് (വി.സി.കെ) 1,628 വോട്ടുകള്‍

നോട്ട 5,317 വോട്ടുകള്‍

നിയോജക മണ്ഡലം തിരിച്ചുള്ള ഭൂരിപക്ഷം

മൂവാറ്റുപുഴ-27320 വോട്ട്
കോതമംഗലം-20481
ദേവികുളം-12437
ഉടുമ്പന്‍ചോല-6760
തൊടുപുഴ-33620
ഇടുക്കി-15511
പീരുമേട്-14641

ഭൂരിപക്ഷം കുറയ്ക്കാതെ തൊടുപുഴ

ഇത്തവണയും തൊടുപുഴ നിയോജക മണ്ഡലം ഡീന്‍ കുര്യാക്കോസിന് മികച്ച ഭൂരിപക്ഷം നല്‍കി. 33620 വോട്ടിന്റെ ഭൂരിപക്ഷമാണ് ഡീന്‍ കുര്യാക്കോസിന് ലഭിച്ചത്. ഇത് നിയോജക മണ്ഡലം തലത്തിലെ ഉയര്‍ന്ന ഭൂരിപക്ഷമാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോയ്‌സിന്റെ ജോര്‍ജിന് 36280 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഡീന്‍ കുര്യാക്കോസിന് 69900 വോട്ടുകള്‍ ലഭിച്ചു.

ദേവികുളവും ഡീനിനൊപ്പം

തോട്ടം മേഖലയായ ദേവികുളവും ഡീനിനെ കൈവിട്ടില്ല. 12437 വോട്ടിന്റെ ഭൂരിപക്ഷമാണ് മണ്ഡലത്തില്‍ ഡീന്‍ കുര്യാക്കോസിന് ലഭിച്ചിരിക്കുന്നത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജിന് 41723 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഡീന്‍ കുര്യാക്കോസിന് 54160 വോട്ടുകള്‍ ലഭിച്ചു.

 

Related Articles

Back to top button
error: Content is protected !!